ഹംപി ഉത്സവം: 20 കി.മീ ദീപാലങ്കാരം ഒരുക്കും

ബംഗളൂരു: ഫെബ്രുവരി രണ്ടു മുതല്‍ നാലുവരെ നടക്കുന്ന ഹംപി ഉത്സവത്തിന് മോടി കൂട്ടാൻ 20 കിലോമീറ്റർ വൈദ്യുത ദീപാലങ്കാരം ഒരുക്കും.

മൈസൂരു ദസറയില്‍ ദീപാലങ്കാരം ഒരുക്കുന്ന സംഘം തന്നെയാണ് ഹംപിയിലും ദീപവിതാനം നടത്തുക. വെള്ളിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ഹംപി ഉത്സവം ഉദ്ഘാടനം ചെയ്യും. കന്നഡ സിനിമാ താരങ്ങളും പിന്നണി ഗായകരുമടക്കം നിരവധി താരങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.