Fincat

ഗര്‍ഭിണിയായ 19കാരിയെ ഭര്‍ത്താവ് ബസില്‍ നിന്ന് തള്ളിയിട്ട് കൊന്നു

ദിണ്ടിഗല്‍: തമിഴ്നാട്ടില്‍ അഞ്ച് മാസം ഗർഭിണിയായ 19കാരിയെ ഭർത്താവ് ബസില്‍ നിന്ന് തള്ളിയിട്ട് കൊന്നു. തമിഴ്നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം.കൊല്ലപ്പെട്ട വളർമതിയുടെ ഭർത്താവ് വെമ്ബാർപ്പെട്ടി സ്വദേശി പാണ്ഡ്യൻ അറസ്റ്റിലായി.

പിതാവ് സമ്മാനമായി വാങ്ങാനുള്ള യാത്രയിലാണ് വളർമതിയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയത്. തമിഴ് നാട് സർക്കാറിന്‍റെ ബസില്‍ യാത്ര ചെയ്യുന്നതിന് മുമ്ബ് ഭർത്താവ് മദ്യപിച്ചിരുന്നു. ബസിന്‍റെ പുറകിലെ വാതലിന്‍റെ സമീപത്തെ സീറ്റിലാണ് ഇരുവരും യാത്ര ചെയ്തത്.

യാത്രക്കിടെ നിസാര വിഷയത്തില്‍ ഇരുവരും തമ്മില്‍ തർക്കം തുടങ്ങുകയായിരുന്നു. കടന്നല്‍പ്പെട്ടി എന്ന സ്ഥലത്തെത്തിയപ്പോള്‍ അഞ്ച് മാസം ഗർഭിണിയായ ഭാര്യയെ ബസില്‍ നിന്ന് തളളിയിടുകയായിരുന്നു. ബസിന്‍റെ പിൻഭാഗത്ത് മറ്റ് യാത്രക്കാർ ഇല്ലാതിരുന്നതിനാല്‍ സംഭവം ആരും അറിഞ്ഞില്ല.

സംഭവം പാണ്ഡ്യൻ തന്നെയാണ് കണ്ടക്ടറെഅറിയിച്ചത്. വിവരം അറിഞ്ഞ ചനാർപ്പെട്ടി പൊലീസ് വളർമതി അപകടത്തില്‍പ്പെട്ട സ്ഥലത്ത് എത്തുമ്ബോഴേക്കും മരണം സംഭവിച്ചു. എട്ട് മാസം മുമ്ബാണ് പാണ്ഡ്യനും വളർമതിയും തമ്മിലുള്ള വിവാഹം നടന്നത്.