Fincat

ആസിഡ് ഉള്ളില്‍ ചെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥ മരിച്ചു

അഞ്ചല്‍: ആസിഡ് ഉള്ളില്‍ ചെന്ന് സർക്കാർ ഉദ്യോഗസ്ഥ മരിച്ചു. അഞ്ചല്‍ തടിക്കാട് രഹന മൻസിലില്‍ റീനബീവി(47)യാണ് മരിച്ചത്.മൃഗ സംരക്ഷണവകുപ്പ് പെരുമണ്ണൂർ സബ് സെൻററിലെ അസി. ഫീല്‍ഡ് ഓഫിസറായിരുന്നു.

1 st paragraph

കഴിഞ്ഞ ആഗസ്റ്റില്‍ പക്ഷാഘാതം വന്നതിനെ തുടർന്ന് ചികിത്സയിലായിരുന്നു റീന ബീവി. ഇതിൻ്റെ മാനസിക വിഷമത്തില്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. റബർപാല്‍ ഉറചെയ്യുന്നതിനായി വീട്ടില്‍ ആസിഡ് വാങ്ങിവെച്ചിരുന്നു. വീട്ടിനുള്ളില്‍ അവശനിലയില്‍ കാണപ്പെട്ട റീന ബീവിയെ ബന്ധുക്കള്‍ ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോർട്ടം നടപടികള്‍ പൂർത്തിയാക്കിയ ശേഷം തടിക്കാട് മുസ്‍ലിം ജമാഅത്ത് പള്ളിയില്‍ ഖബറടക്കി. ഭർത്താവ്: നാദിർഷ. മക്കള്‍: മുഹമ്മദ് നിനാസ്, ആസിഫ് അലി. അഞ്ചല്‍ പൊലീസ് കേസെടുത്തു.

2nd paragraph