Fincat

ആനങ്ങാടിയിലെ വ്യപാര സ്ഥാപനങ്ങളിലെ മോഷണപരമ്പര; പ്രതി പിടിയിൽ  

പരപ്പനങ്ങാടി : ആനങ്ങാടിയിയിലെ മോഷണ പരമ്പര പ്രതിയെ പരപ്പനങ്ങാടി പിടികൂടി പോലീസ് പിടികൂടി.

1 st paragraph

ജനരുവരി 20 ന് പുലർച്ചെ ആനങ്ങാടി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അറേബ്യൻ ടേസ്റ്റി എന്ന ഫാസ്റ്റ് ഫുഡ്‌ കടയിൽ ഉണ്ടായിരുന്ന 62,000 രൂപ മോഷണം പോയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പുത്തൻതെരു സ്വദേശി പ്രദീപ് (45) നെ പൊലീസ് പിടികൂടിയത്.

നിരവധി സി സി ടീവി കളും മറ്റും പരിശോധിച്ചാണ് പ്രതിയെ പിടികൂടാനായത് . പ്രതിയിൽനിന്ന് കണ്ടെടുത്ത മോട്ടോർ സൈക്കിൾ കോഴിക്കോട് നിന്ന് മോഷണം ചെയ്തതാണെന്ന് പോലീസ് കണ്ടെത്തി. ഈ സംഭവത്തിൽ അവിടെ കേസ്നിലവിലുണ്ട്. താനൂർ , തിരൂർ, വളാഞ്ചേരി കൂടാതെ കോഴിക്കോട് ജില്ലയിലെ നിരവധി സ്റ്റേഷനുകളിലും ഇയാൾക്കെതിരെ മോഷണത്തിന് കേസുകൾ നിലവിൽ ഉണ്ട്. താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെയും പരപ്പനങ്ങാടി എസ് ഐ അരുണിന്റെയും നേതൃത്വത്തിൽ പരപ്പനങ്ങാടി പോലീസും താനൂർ ഡാൻസഫ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി താനൂർ പൂരപ്പറമ്പ് ഉത്സവം നടക്കുമ്പോൾ പ്രദേശത്തെ വീടുകളിലും കടകളിലും മോഷണം നടത്താൻ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.

2nd paragraph