മുൻ പഞ്ചായത്ത് പ്രസിഡൻറ് ജലസംഭരണി ദേഹത്ത് വീണ് മരിച്ചു

മംഗളൂരു: ക്ഷേത്രം ഉത്സവത്തിന്റെ ഭാഗമായുള്ള അന്നദാനത്തില്‍ പങ്കെടുത്ത മൂൻ പഞ്ചായത്ത് പ്രസിഡന്റ് ജലസംഭരണി തകർന്ന് ദേഹത്ത് വീണ് മരിച്ചു.ബെല്‍മാൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ശ്രീലതയാണ്(50) മരിച്ചത്.

നന്ദലിഗെ മഹാമായി ക്ഷേത്രത്തില്‍ മാരിപൂജയില്‍ പങ്കെടുത്ത ശേഷം ആഹാരം കഴിച്ച പാത്രം കളയാൻ വാട്ടർ ടാങ്കിന് പിറകിലേക്ക് പോയതായിരുന്നു ശ്രീലതയും മകളും.ആ സമയത്താണ് ടാങ്ക് തകർന്നത്. മകളെ പരുക്കേറ്റ് മണിപ്പാല്‍ കെ.എം.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.