Fincat

വയനാട് ജില്ലയില്‍ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച്‌ പുതിയ തട്ടിപ്പ്


വൈത്തിരി: ജില്ലയിലെ റിസോർട്ടുകള്‍ കേന്ദ്രീകരിച്ച്‌ പുതിയ രീതിയിലുള്ള തട്ടിപ്പ്. റിസോർട്ടുകള്‍ വാങ്ങാനെന്ന വ്യാജേന ബ്രോക്കർമാർ, എൻജിനീയർമാർ തുടങ്ങിയവർ മുഖേന റിസോർട്ടുകള്‍ വന്നു കാണുകയും നിയമ ഉപദേശത്തിനെന്ന് പറഞ്ഞു ആധാരം പോലുള്ള പ്രമാണങ്ങളുടെ പകർപ്പ് വാങ്ങിക്കുകയുമാണ് ആദ്യം ചെയ്യുക.

തുടർന്ന് പകർപ്പ് ഉപയോഗിച്ച്‌ മറ്റു കക്ഷികള്‍ക്ക് പ്രോപ്പർട്ടി വ്യാജമായി പാട്ടത്തിന് മറിച്ച്‌ കൊടുത്ത് ഭീമമായ തുക മുൻകൂറായി കൈപ്പറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. യഥാർഥ ഉടമ അറിയാത ഇത്തരം തട്ടിപ്പ് പുറത്തറിയുന്നത് പാട്ടത്തിന് എടുത്തതാണെന്നു പറഞ്ഞു ഉടമയെ വിളിക്കുമ്ബോഴാണ്.

1 st paragraph

ഉടമകള്‍ അറിയാതെ ഇത്തരത്തില്‍ വ്യാജ കൈമാറ്റം ജില്ലയില്‍ വ്യാപകമായിട്ടുണ്ട്. തട്ടിപ്പിനിരയായ ബത്തേരിയിലെ റിസോർട്ടുടമ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

ജാഗ്രത പാലിക്കണം -ഡബ്ല്യു.ടി.എ

2nd paragraph

കല്‍പറ്റ: റിസോർട്ടിന്റെ പ്രമാണങ്ങളുടെ പകർപ്പ് ഉപയോഗിച്ച്‌ മറ്റു കക്ഷികള്‍ക്ക് പ്രോപ്പർട്ടി വ്യാജമായി ലീസിന് മറിച്ചുകൊടുത്ത് ഭീമമായ തുക തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ വർധിച്ചുവരുന്നതായി വയനാട് ടൂറിസം അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞു.

ഇത്തരം തട്ടിപ്പിനെതിരെ റിസോർട്ട്, ഹോംസ്റ്റേ ഉടമകളും നടത്തിപ്പുകാരും ജാഗ്രത പാലിക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ.പി. സൈതലവി, സെക്രട്ടറി അനീഷ്‌ ബി. നായർ എന്നിവർ അഭ്യർഥിച്ചു.