ഗതാഗതക്കുരുക്കൊഴിവാക്കാന്‍ അടിയന്തിര നടപടി വേണം
പി.എ ബാവ
(പ്രസിഡന്റ്, ചേംബര്‍ ഓഫ് കോമേഴ്‌സ് തിരൂര്‍)
ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുകയാണ് തിരൂര്‍. പെരുവഴിയമ്പലം മുതല്‍ ബിപി അങ്ങാടി വരെ റോഡിന്റെ ഇരു സൈഡുകളിലുമായി വലിയ കെട്ടിടങ്ങളും വ്യാപാര വ്യവസായ സംരംഭങ്ങള്‍ വളര്‍ന്നു വരുന്നു. വികസനത്തിനനുസരിച്ച് നമ്മുടെ റോഡികള്‍ വികസിക്കുന്നില്ല. ഈ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അടിയന്തിരമായി പൊന്മുണ്ടം പൊലീസ് ലാന്‍ ബൈപാസ് അപ്രോച്ച് റോഡ് പണി പൂര്‍ത്തീകരിച്ച് തുറന്ന് കൊടുക്കണം. ഗതാതക്കുരുക്ക് ഒഴിവായാല്‍ മാത്രമേ മറ്റു നാടുകളില്‍ നിന്നുള്ളവര്‍ ഇവിടത്തെ കച്ചവട സ്ഥാപനത്തിലേക്ക് വരികയുള്ളൂ. കൂടുതല്‍ ആളുകളെ നഗരത്തിലേക്ക് ആകര്‍ഷിക്കാന്‍ ഗതാഗതക്കുരുക്ക് അടിന്തിരമായി പരിഹരിക്കേണ്ടതുണ്ട്. ഫ്‌ളൈ ഓവര്‍ സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ അധികൃതര്‍ മുന്‍കൈയെടുക്കണം. വികസനം വരുമ്പോള്‍ ആവശ്യമായ സ്ഥലമെടുത്ത് മറ്റു സ്ഥലം അവിടെയുണ്ടായിരുന്നവര്‍ക്ക് കച്ചവടം ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കണം. ഈ രീതിയിലുള്ള വികസന കാഴ്ചപ്പാടുകള്‍ക്ക് തിരൂരിലെ വ്യാപാരി സമൂഹത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകും