Fincat

വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു

കോതമംഗലം:നെല്ലിക്കുഴി കമ്ബനിപ്പടിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. വൈപ്പിൻ എടവനക്കാട് അഴിവേലിയ്ക്കത്ത് പരേതനായ അബ്ദുല്‍ ജബ്ബാറിന്റെ മകൻ അമാനുദ്ദീൻ (28), എടവനക്കാട് വലിയ വീട്ടില്‍ അബ്ദുല്‍ മജീദിൻ്റെ മകൻ മുഹമ്മദ് സാജിദ് (24) എന്നിവരാണ് മരിച്ചത്.

1 st paragraph

ഞായറാഴ്ച്ച പുലർച്ചെ നാല് മണിയോടെ ബൈക്ക് പാതയോരത്ത് മറിഞ്ഞ് കിടക്കുന്നത് കണ്ട് ഇതുവഴിയെത്തിയവർ നടത്തിയ തെരച്ചിലിലാണ് ഇവരെ കാനയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്ബ് വിനോദ യാത്രയ്ക്കായി പുറപ്പെട്ട 10 അംഗ സംഘം മടങ്ങും വഴിയാണ് അപകടം.

കോതമംഗലത്ത് നിന്ന് ഭക്ഷണം കഴിച്ച്‌ എടവനക്കാട്ടേക്ക് പോകവെയാണ് അപകടത്തില്‍പ്പെട്ടത്. ഇവർ അപകടത്തില്‍പ്പെട്ട വിവരം കൂടെ ഉണ്ടായിരുന്നവർ അറിഞ്ഞിരുന്നില്ല. രണ്ടു പേരും കാനയില്‍ വീണതിനാല്‍ അപകടം ഇത് വഴി കടന്ന് പോയവരുടെ ശ്രദ്ധയില്‍പ്പെടാൻ വൈകി. കാനയില്‍ പുല്ല് വളർന്ന് മൂടിയ നിലയിലുമായിരുന്നു. ബൈക്ക് മറിഞ്ഞ് കിടക്കുന്നത് കണ്ട് നടത്തിയ തെരച്ചിലിലാണ് ഇവരെ കാനയില്‍ കണ്ടെത്തിയത്.

2nd paragraph

നാട്ടുകാർ വിവരം അറയിച്ചത് പ്രകാരം സ്ഥലത്തെത്തിയ പൊലീസ് അഗ്നി രക്ഷ സേനയെ വിളിച്ചു വരുത്തുകയായിരുന്നു. നാട്ടുകാരും അഗ്നി രക്ഷ സംഘവും ഇരുവരെയും കോതമംഗലത്തെ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമെന്ന നിഗമനത്തിലാണ് പൊലീസ്.

താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ടോടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. അമാനുദ്ദീൻ്റെ മാതാവ് പരേതയായ റംല സഹോദരങ്ങള്‍: അസ്ലം,ജസ് ല,അൻസില. സാജിദിൻ്റെ മാതാവ്: സീനത്ത് സഹോദരൻ: മുഹമ്മദ് സിയാദ്.