നിറമരുതൂര്‍ കേരഗ്രാമം പദ്ധതി ഫെബ്രുവരി 9ന് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. 

തിരൂര്‍ : പുതിയതായി നിറമരുതൂര്‍ പഞ്ചായത്തിന് കേരള സര്‍ക്കാര്‍ അനുവദിച്ച കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഈ വരുന്ന ഫ്രെബുവരി 9 വെള്ളിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് കായിക വഖഫ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കുമെന്ന് നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായില്‍ പുതുശ്ശേരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് വര്‍ഷ പദ്ധതിയായ കേരഗ്രാമം വകയില്‍ പഞ്ചായത്തിലെ പതിനേഴായിരത്തഞ്ഞൂറ് തെങ്ങുകളുടെ വികസനത്തിനായി എഴുപത്തിയെട്ടു ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഓരോ വാര്‍ഡില്‍നിന്നും ആയിരത്തോളം തെങ്ങുകള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ഇടവിള കൃഷികള്‍ക്കും ആനുകൂല്യമുണ്ട്. മുഖ്യമായും തെങ്ങ് കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്ന രൂപത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ആനുകൂല്യങ്ങള്‍ക്കായി ആദ്യ വര്‍ഷം തന്നെ 970 അപേക്ഷകള്‍ പഞ്ചായത്തില്‍ ലഭിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ഇരുപത്തിയേഴ് ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. തെങ്ങിന് വളം ചെയ്യല്‍, തടം തുറക്കല്‍, കേടായവ വെട്ടിമാറ്റല്‍, പുതിയവ വെച്ചുപിടിപ്പിക്കല്‍, ജലസേചന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍ എന്നിവക്കെല്ലാം സഹായം ലഭ്യമാകും. കേരഗ്രാമം സമിതികള്‍ പ്രത്യേകമായി രൂപീകരിച്ചാണ് ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നതും പദ്ധതി നടപ്പാക്കുന്നതുമെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച്ച നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ മന്ത്രിക്കു പുറമെ ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം. ഷാഫി, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സല്‍മത്ത് ് ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്മായിൽ പുതുശേരി,, പഞ്ചായത്ത് അംഗങ്ങളായ വി.ഇ.എം. ഇഖ്ബാല്‍,, കേര ഗ്രാമം പദ്ധതി പ്രസിഡണ്ട് പി.പി. ഇസ്മായീല്‍, സെക്രട്ടറി സി.പി.. സെയ്തു, കമ്മിറ്റിട്രഷറര്‍ കുന്നുമ്മല്‍ ദാസന്‍, നിറമരുതൂര്‍ പഞ്ചായത്ത് കൃഷി ഓഫീസര്‍ കെ.കെ. അഞ്ജു, സെക്രട്ടറി ബോബി ഫ്രാൻസിസ്,, പ്രഭാകരൻ പോഴത്ത്, ബാപ്പുട്ടി ഉണ്യാൽ പ്രഭാകരൻ കോടഞ്ചേരി ,സി.മുഹമ്മദ് കുട്ടി എന്നിവര്‍ പങ്കെടുത്തു. നാളീകേര കർഷകർ 2000 ത്തോളം കർഷകരുണ്ട്.