Fincat

ഭക്ഷ്യ സുരക്ഷ സെമിനാർ സംഘടിപ്പിച്ചു

തിരൂർ:കേരള ഹോട്ടൽ ആൻ്റ് റസ്റ്റാറൻ്റ് അസോസിയേഷൻ്റെയും , ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തിൽ ഭക്ഷ്യ സുരക്ഷ നഗരപദ്ധതിയിൽ ഉൾപ്പെട്ട തിരൂർ നഗരസഭയിലെ വിവിധ പ്രവർത്തന പദ്ധതികൾക്ക് തുടക്കമായി.

കെ.എഛ്.ആർ. എ.സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. അബ്ദുൽ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു.

സബ്ക അമീർ അധ്യക്ഷത വഹിച്ചു.

2nd paragraph

ഫുഡ് സേഫ്റ്റി ഓഫീസർ എം.എൻ. ഷംസിയ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻ്റ് പ്രെഫ്രസർ നവീൻ നജീബ് ക്ലാസ്സെടുത്തു.

സംഗം മണി , ഈസ്റ്റേൺ നിസാർ, നസീസ് ഗഫൂർ, ബിസ്മില്ല ബാവ, റോയൽ നവാസ് ഷീബ കുട്ടൻ പ്രസംഗിച്ചു.