വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസ്; രേഖകള്‍ കൈമാറില്ലെന്ന് വാട്സ്‌അപ്പ്, 17ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രേഖകള്‍ കൈമാറാൻ കഴിയില്ലെന്ന് വാട്സ് ആപ്പ്.

വിവരങ്ങള്‍ കൈമാറാൻ അധികാരം ഇല്ലെന്ന് വാട്സ്‌ആപ്പ് ഇന്ത്യൻ പ്രതിനിധി കൃഷ്ണമോഹൻ ചൗധരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പൊലീസിന്റെ ആവശ്യ പ്രകാരം വിവരങ്ങള്‍ നല്‍കാൻ കോടതി വാട്സ്‌ആപ്പിന് നിർദേശം നല്‍കിയിരുന്നു. എന്നാല്‍ വാട്സ്‌ആപ്പ് സെർവർ, ഫയല്‍ എന്നിവയുടെ നിയന്ത്രണം വാട്സ് ആപ്പ് ഇന്ത്യക്ക് ഇല്ലെന്ന് വാട്സ്‌അപ്പ് പ്രതിനിധി അറിക്കുകയായിരുന്നു. എന്നാല്‍ രേഖകള്‍ കൈമാറാൻ കഴിയില്ലെന്ന് പറയാനാവില്ലെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. ഈ മാസം 17 ന് കേസ് വീണ്ടും പരിഗണിക്കും.