Fincat

മുഖത്തെ ചുളിവുകള്‍ മാറാൻ കറ്റാര്‍വാഴ ; ഇങ്ങനെ ഉപയോഗിച്ച്‌ നോക്കൂ

സൗന്ദര്യ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. സൗന്ദര്യ സംരക്ഷണത്തിന് പണ്ട് മുതല്‍ക്കേ ഉപയോഗിച്ച്‌ വരുന്ന ഒന്നാണ് കറ്റാർവാഴ.തികച്ചും പ്രകൃതിദത്തമായ ഗുണങ്ങളുള്ള കറ്റാർ വാഴയുടെ ഗുണങ്ങള്‍ പണ്ടുള്ളവർക്കൊക്കെ സുപരിചിതമാണ്.

1 st paragraph

ഇന്നത്തെ തലമുറയുടെ ഇടയിലും ഇതിനു നല്ല പ്രചാരം ലഭിക്കുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ സഹായിക്കുന്ന കറ്റാർവാഴക്ക് ലോകമെമ്ബാടും ആവശ്യക്കാരേറെയുണ്ട്. എണ്ണമയവും മുഖക്കുരുവും കറുത്ത പാടുകളുമില്ലാത്ത ചർമ്മം ആഗ്രഹിക്കാത്തവർ കുറവായിരിക്കും. മുഖസൗന്ദര്യത്തിനുള്ള ലേപനങ്ങള്‍, മുഖ സൗന്ദര്യം കൂട്ടാനുള്ള ടോണർ, സണ്‍സ്‌ക്രീൻ ലോഷനുകള്‍, തുടങ്ങിയവയിലെല്ലാം കറ്റാർവാഴയുടെ ജെല്‍ ഉപയോഗിച്ചു വരുന്നു.

വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവയാല്‍ സമ്ബുഷ്ടമാണ് കറ്റാർവാഴ. മറ്റൊന്ന്, കറ്റാർവാഴയില്‍ ധാരാളമായി ജലാംശം അടങ്ങിയിരിക്കുന്നു. അത് ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം നിലനിർത്തുകയും ചർമ്മം വരണ്ട് പോകാതിരിക്കാൻ സഹായിക്കുകയും ചെയ്യും.

2nd paragraph

വരണ്ട ചർമ്മക്കാർക്ക് കറ്റാർവാഴ ഒരു മോയ്സ്ചറൈസർ പോലെ ഉപയോഗിക്കാവുന്നതാണ്. കറ്റാർവാഴയില്‍ അടങ്ങിയിട്ടുള്ള ജീവകങ്ങളായ എ, ബി, സി, ഫോളിക് ആസിഡ് തുടങ്ങിയവ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു.

രണ്ട് ടീസ്പൂണ്‍ കറ്റാർവാഴ ജെല്ലില്‍ ഒരു നുള്ള് മഞ്ഞള്‍, ഒരു ടീസ്പൂണ്‍ പാല്‍, കുറച്ച്‌ തുള്ളി റോസ് വാട്ടർ എന്നിവ ചേർത്ത് പാക്ക് ഉണ്ടാക്കുക. 15 മിനുട്ട് നേരം ഈ പാക്ക് ഇട്ടേക്കുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. വരണ്ട ചർമ്മമുള്ളവർക്ക് മികച്ചതാണ് ഈ പാക്ക്. കറ്റാർവാഴയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ മുഖത്തെ ചുളിവുകള്‍ മാറ്റാൻ സഹായിക്കുന്നു.