12കാരനെ വീട്ടില്‍നിന്നും കാണാതായെന്ന് പരാതി

തിരുവനന്തപുരം: നാലാഞ്ചിറയില്‍ 12കാരനെ കാണാതായെന്ന് പരാതി. കോണ്‍വെന്‍റ് ലൈനില്‍ ജിജോയുടെ മകൻ ജോഹിനെയാണ് കാണാതായത്.
രാവിലെ ആറു വരെ കുട്ടി വീട്ടില്‍ ഉണ്ടായിരുന്നെന്നാണ് പിതാവ് പറയുന്നത്. റോഡിന് സമീപത്താണ് വീട് സ്ഥിതിചെയ്യുന്നത്.

പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെക്കുറിച്ച്‌ സൂചനകളൊന്നും ലഭിച്ചിട്ടില്ല. പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.