Fincat

പന്തളം രാജകുടുബാംഗം മൂലംനാള്‍ ശശികുമാര്‍ വര്‍മ നിര്യാതനായി

പന്തളം: പന്തളം രാജകുടുബാംഗം കൈപ്പുഴ അംബിക വിലാസം കൊട്ടാരത്തില്‍ അംബിക തമ്ബുരാട്ടിയുടെയും കിടങ്ങൂർ പാറ്റ്യാല്‍ ഇല്ലത്ത് (ഓണംതുരുത്ത്) ഗോദ ശർമൻ നമ്ബുതിരിയുടെയും മകൻ മൂലംനാള്‍ ശശികുമാർ വർമ (72) നിര്യാതനായി.സംസ്കാരം നാളെ ഉച്ചക്ക് മൂന്നിന് കൊട്ടാര വളപ്പില്‍ നടക്കും.

1 st paragraph

പന്തളം കൊട്ടാരം നിർവാഹകസംഘത്തിന്‍റെ ദീർഘകാലം പ്രസിഡന്‍റായി പ്രവർത്തിച്ചു. തിരുവനന്തപുരത്ത് ഗവ. സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥനായിരുന്നു. മുൻ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു.

പന്തളം ക്ഷത്രിയ ക്ഷേമസഭ പ്രസിഡന്‍റ്, പന്തളം കേരളവർമ വായനശാലയുടെ പ്രസിഡന്‍റ്, വിവിധ സാഹിത്യ സാംസ്കാരിക സംഘടനകളില്‍ പ്രവർത്തിച്ചിരുന്നു. നിലവില്‍ കേരള ക്ഷേത്ര ആചാരസമിതി, തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹിയാണ്.

2nd paragraph

പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരത്തില്‍ മീര വർമയാണ് ഭാര്യ. മക്കള്‍: സംഗീത വർമ, അരവിന്ദ് വർമ (കേരളകൗമുദി), മഹേന്ദ്ര വർമ (ബാംഗ്ലൂർ). മരുമകൻ നരേന്ദ്ര വർമ്മ (സെക്രട്ടറിയേറ്റ് ജീവനക്കാരൻ). സഹോദരങ്ങള്‍: അംബിക തമ്ബുരാട്ടി, ഇന്ദിര തമ്ബുരാട്ടി, രാജലഷ്മി തമ്ബുരാട്ടി, രാഘവ വർമ, ചന്ദ്രിക തമ്ബുരാട്ടി, മംഗള ഭായി തമ്ബുരാട്ടി, പരേതരായ രാമവർമ, കേരളവർമ.

പന്തളം കൊട്ടാരത്തിന് അശുദ്ധി ആയതിനാല്‍ വലിയ കോയിക്കല്‍ ക്ഷേത്രം 11 ദിവസം അടച്ചിട്ടുകയും 24ന് ശുദ്ധിക്രിയകള്‍ക്ക് ശേഷം തുറക്കുകയും ചെയ്യും.