Fincat

മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

തിരുവല്ല : പരുമലയില്‍ ചായക്കടക്കാരന്റെ മർദനമേറ്റ് ചികിത്സയിരുന്ന 60 കാരൻ മരിച്ചു. വെണ്മണി പുന്തല റിയാസ് ഭവനില്‍ മുഹമ്മദ് റാവുത്തർ ആണ് മരിച്ചത്.

കഴിഞ്ഞ ഡിസംബർ 21ന് രാത്രി ഒമ്ബത് മണിയായിരുന്നു മുഹമ്മദ് റാവുത്തർക്ക് മർദനമേറ്റത്. സംഭവത്തില്‍ പുളിക്കീഴ് പോലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത പരുമല കോട്ടക്ക മാലി കോളനിയില്‍ വാലു പറമ്ബില്‍ വീട്ടില്‍ മാർട്ടിൻ (48 ) റിമാന്റില്‍ കഴിയുകയാണ്.

ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും. പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിക്ക് മുമ്ബില്‍ ചായക്കട നടത്തുകയാണ് പ്രതിയായ മാർട്ടിൻ . ഇയാളുടെ കടയില്‍ നിന്നും ചായ കുടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവില്‍ മുഹമ്മദ് റാവുത്തരെ പ്രതി മർദിക്കുകയായിരുന്നു.

2nd paragraph

പരുമല ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന മുഹമ്മദ് റാവുത്തർ ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മരിച്ചത് പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കുമെന്ന് ഡിവൈഎസ്പി എസ് അർഷാദ് പറഞ്ഞു.