Fincat

വയലില്‍ തീപിടിത്തം

നീലേശ്വരം: പാലായി വയലില്‍ മൂന്ന് ഏക്കറോളം വരുന്ന ഉണങ്ങിയ പുല്ലിന് തീപിടിച്ചു. വ്യാഴാഴ്ച രാവിലെ 11നാണ് തീപിടിത്തമുണ്ടായത്‌.കൊയ്ത്തുകഴിഞ്ഞ് ഉണക്കി അട്ടിവെച്ച 40 കെട്ട് വയ്ക്കോല്‍ പൂർണമായും കത്തിനശിച്ചു. കനത്ത വെയിലും കാറ്റുംമൂലം തീ ആളിപ്പടരുകയായിരുന്നു. നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പാലായിയിലെ ടി.വി.

1 st paragraph

അമ്ബുവിന്റെ വയലിലാണ് തീപിടിത്തം. കാഞ്ഞങ്ങാട് അഗ്നിരക്ഷാസേന എത്തിയാണ് മണിക്കൂറുകള്‍ ശ്രമിച്ച്‌ തീ പൂർണമായും അണച്ചത്. 12,000 രൂപയുടെ നഷ്ടം സംഭവിച്ചു. വയലിന് സമീപത്ത് അംഗൻവാടിയും കച്ചവടസ്ഥാപനവും പ്രവർത്തിക്കുന്നുണ്ട്.

ഈ ഭാഗത്തേക്ക് തീ പടരാത്തത് വൻ അപകടം ഒഴിവാക്കി. കാഞ്ഞങ്ങാട് അസി. സ്റ്റേഷൻ ഗ്രേഡ് ഓഫിസർ കെ. സതീശൻ, എസ്.ആർ.ഒ.എച്ച്‌ നിഖില്‍, കെ.ദിലീപ്, ഡ്രൈവർമാരായ കെ.ടി. ചന്ദ്രൻ, ഇ.കെ. എച്ച്‌. സിഖില്‍, കെ. ദിലീപ്, അജിത്, ഹോം ഗാർഡ് പി.കെ. ധനേഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.

2nd paragraph