പ്രമുഖ പ്രവാസി വ്യവസായി സാനിയോ മൂസ നാട്ടില്‍ നിര്യാതനായി

സലാല: സലാലയിലെ ആദ്യ കാല പ്രവാസിയും ബിസിനസ് പ്രമുഖനുമായ മുഹമ്മസ് മൂസ (76) നാട്ടില്‍ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമയി ചികിത്സയിലായിരുന്നു.

ആലപ്പുഴ ടൗണിലെ ആമിന മൻസിലിലായിരുന്നു താമസം. സലാലയിലെ സാമൂഹ്യ ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. ആദ്യകാലം സാനിയോ കമ്ബനിയുടെ സലാല ഹെഡായി ജോലി ചെയ്തതിനാല്‍ പ്രവാസികള്‍ക്കിടയില്‍ സാനിയോ മൂസ എന്നാണ് അറിയപ്പെട്ടിരുന്നത്. 49 വർഷമായി സലാലയില്‍ ഉണ്ടായിരുന്നു. ഗള്‍ഫാർ മുഹമ്മദലിയുടെ പിത്യസഹോദര പുത്രനാണ്.

ഭാര്യ: മരവെട്ടിക്കല്‍ റസിയ ബീവി. മക്കള്‍: ഡോ. സാനിയോ മൂസ (അധ്യാപകൻ, സലാല യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി), സയീറ മൂസ,റഹ്മ മൂസ, ഡോ. റെസ്വിൻ മൂസ (റസിഡന്റ് ഡെന്റ് കെയർ എറണാകുളം). മരുമക്കള്‍: നെഹില, ഡോ. ഇഹ്സാൻ ( ഇ.എൻ.ടി പ്രഫസർ ജൂബിലി മിഷൻ മെഡിക്കല്‍ കോളജ്), ഡോ. ഷിഹാബ് (സ്മൈല്‍ ഡെന്റല്‍, തിരുനാവായ) , ഡോ.നസ്റിൻ (റസിഡന്റ് ഡെന്റ് കെയർ എറണാകുളം). ആലപ്പുഴ നഗരത്തിലെ മസ്താൻ ജുമ മസ്ജിദില്‍ ഞായറാഴ്ച വൈകിട്ടോടെ മ്യതദേഹം ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.