Fincat

കൂട്ടായി റഹ്മത്ത് പള്ളിക്ക് സമീപം വാഹനാപകടം വയോധികന് ദാരുണാന്ത്യം

കൂട്ടായി :റഹ്മത്ത് പള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം.

1 st paragraph

റഹ്മത്ത് പള്ളി സ്വദേശി വാളകുഴിയിൽ ഹംസ(75)യാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.

ആശാൻപടി റഹ്മത്ത് പള്ളിക്ക് സമീപം വെച്ചാണ് അപടം നടന്നത്.തിരൂരിൽ നിന്ന് കൂട്ടായി ഭാഗത്തേക്ക് പോവുകയായിരുന്ന നിയന്ത്രണം വിട്ട കാറിടിച്ചാണ് ഹംസ മരണപ്പെട്ടത്.മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി്. സജീവ മുസ്ലീം ലീഗ് പ്രവർത്തകനാണ്.

2nd paragraph

ഫാത്തിമയാണ്ഭാര്യ.അഷറഫ്,സുബൈദ,ആമിന,റംസീന,സാബിറ,ബദ്രിയ എന്നിവർ മക്കളുംസൗദ , മുനാസ്,നൗഷാദ് ,ഫാറൂഖ്,ഷാനവാസ് ,റാഫി എന്നിവർ മരുമക്കളുമാണ്.