Fincat

മസാജ് പാര്‍ലര്‍ മറവില്‍ പെണ്‍വാണിഭം; മൂന്നുപേര്‍ അറസ്റ്റില്‍

ബംഗളൂരു: മസാജ് പാർലറിന്‍റെ മറവില്‍ പെണ്‍വാണിഭം നടത്തിയതിന് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഞ്ജനേയ ഗൗഡ, ആഞ്ജനേയ റെഡ്ഡി, ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്.

1 st paragraph

ഇവർക്ക് എതിരെ യലഹങ്ക ന്യൂ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യലഹങ്കയിലെ റോറ ലക്ഷ്വറി തായ് സ്പായില്‍ റെയ്ഡ് നടത്തിയ പൊലീസ് ഏഴ് വിദേശ വനിതകളെ രക്ഷപ്പെടുത്തുകയും ചെയ്തു. യലഹങ്ക സബ് സിറ്റിയിലെ ബി സെക്ടറിലെ കെട്ടിടത്തില്‍ വേശ്യാവൃത്തി നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. തായ്‌ലൻഡില്‍നിന്ന് സ്ത്രീകളെ കൊണ്ടുവന്നാണ് അനാശാസ്യ പ്രവർത്തനം എന്ന് പരിശോധനയില്‍ വ്യക്തമായി. ടൂറിസ്റ്റ് വിസയിലൂടെയും ബിസിനസ് വിസയിലൂടെയുമാണ് പ്രതികള്‍ യുവതികളെ ക്ഷണിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.