മലയാള സിനിമയ്ക്ക് എന്ത് ‘തിങ്കളാഴ്ച’ വീഴ്ച: ‘പ്രേമയുഗം ബോയ്സ്’ ബോക്സോഫീസ് തകര്‍ക്കുകയാണ്.!
കൊച്ചി: അടുത്തകാലത്തൊന്നും കാണാത്ത വിജയവഴിയിലാണ് ഇപ്പോള്‍ മലയാള സിനിമ. ഫെബ്രുവരിയില്‍ ഇറങ്ങിയ പ്രധാന ചിത്രങ്ങള്‍ എല്ലാം തന്നെ ബോക്സോഫീസ് കുലുക്കുകയാണ്.
ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു, മമ്മൂട്ടി നായകനായി എത്തിയ ഭ്രമയുഗം, പിന്നാലെ ചിദംബരം സംവിധാനം ചെയ്ത ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്. മൂന്ന് ചിത്രങ്ങളുടെ മൊത്തം കളക്ഷന്‍ തന്നെ ഫെബ്രുവരിയില്‍ 150 കോടി തൊടും എന്ന അവസ്ഥയിലാണ്.
എന്നാല്‍ എല്ലാ വാരാന്ത്യത്തിനും അപ്പുറം ഒരു വീഴ്ചയുണ്ടാകും. അത് മണ്‍ഡേ ടെസ്റ്റ് എന്നാണ് സിനിമ ലോകം പറയാറ്. ഇപ്പോള്‍ മൂന്ന് ചിത്രങ്ങളും മികച്ച കളക്ഷന്‍ നേടുന്നതിനാല്‍ വാരാന്ത്യത്തിന് ശേഷമുള്ള ഫെബ്രുവരി 26 തിങ്കളാഴ്ചത്തെ കളക്ഷന്‍ പ്രധാനമായിരുന്നു. ഈ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സാക്നില്‍ക്.കോം കണക്ക് പ്രകാരം മഞ്ഞുമ്മല്‍ ബോയ്സ് അതിന്‍റെ ആദ്യ തിങ്കളാഴ്ച മണ്‍ഡേ ടെസ്റ്റ് പാസായി എന്ന് പറയാം. ഹിറ്റ് ചിത്രങ്ങള്‍ പോലും ഒരു ശനിയാഴ്ച നേടുന്ന കളക്ഷന് സമാനമാണ് മഞ്ഞുമ്മല്‍ ബോയ്സ് തിങ്കളാഴ്ച നേടിയത് 2.40 കോടി. 39.08% ശതമാനം ഒക്യൂപെഷനില്‍ നിന്നാണ് ഈ തുക എന്നതും ശ്രദ്ധേയമാണ്. ആഭ്യന്തര ബോക്സോഫീസില്‍ നിന്ന് മാത്രമായി മഞ്ഞുമ്മല്‍ ബോയ്സ് ഇതുവരെ 17.90 കോടി നേടിയിട്ടുണ്ട്.
അതേ സമയം മൂന്നാം ആഴ്ചയില്‍ തീയറ്റരില്‍ ഓടിക്കൊണ്ടിരിക്കുന്ന പ്രേമലു മോശമാക്കിയില്ല. ഒരു കോടി എത്താന്‍ സാധിച്ചില്ലെങ്കിലും 90 ലക്ഷം കളക്ഷന്‍ ആഭ്യന്തര ബോക്സോഫീസില്‍ പ്രേമലു നേടി. മൂന്നാം വാരത്തിലെ തിങ്കളാഴ്ച ഇത് മോശമല്ലാത്ത കളക്ഷനാണ്. ഇതുവരെ ആഭ്യന്തര ബോക്സോഫീസില്‍ 34.40 കോടി പ്രേമലു എന്ന യുവ ചിത്രം നേടി.
തുടക്കത്തിലെ കുതിപ്പ് രണ്ടാം വാരത്തില്‍ എത്തിയപ്പോള്‍ കുറഞ്ഞെങ്കിലും ഭ്രമയുഗം എന്ന മമ്മൂട്ടി ചിത്രം ഇതുവരെ 22.80 കോടി ആഭ്യന്തര ബോക്സോഫീസില്‍ നേടിയിട്ടുണ്ട്. തിങ്കളാഴ്ച കളക്ഷന്‍ 60 ലക്ഷം ആയിരുന്നു. ചിത്രത്തിന്‍റെ തീയറ്റര്‍ ഒക്യൂപെന്‍സി 32.07% ആയിരുന്നു. അതായത് തിങ്കളാഴ്ചത്തെ കണക്ക് നോക്കിയാല്‍ സിനിമ പ്രേമികള്‍ പ്രേമയുഗം
അതേ സമയം സോഷ്യല്‍ മീഡിയയില്‍ പ്രേമയുഗം എന്ന ടാഗ് ഒന്നുകൂടി വലുതാക്കിയിരിക്കുകയാണ് സിനിമാപ്രേമികള്‍. പ്രേമയുഗം ബോയ്സ് എന്നാണ് എക്സിലെ പുതിയ ശ്രദ്ധേയ ടാഗ്. ഭ്രമയുഗം നിര്‍മ്മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര അടക്കമുള്ളവര്‍ ഈ ടാഗ് പോസ്റ്റ് ചെയ്തിട്ടുണ്ട്.