അരപ്പട്ടിണി കിടന്നും ട്യൂഷനെടുത്തും പഠിക്കാൻ പണം കണ്ടെത്തി; ഒരു സെക്കൻഡ് പോലും പാഴാക്കാതെ അധ്വാനിച്ചു; ഓട്ടോറിക്ഷ ഡ്രൈവറുടെ മകൻ ഐ.ഐ.എസ് ഉദ്യോഗസ്ഥനായ കഥ
ഇല്ലായ്മകളിലായിരുന്നു ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗോവിന്ദ് ജെയ്സ്വാളിന്റെ ബാല്യവും കൗമാരവും. യു.പിയിലെ വാരാണസിയില്‍ ഓട്ടോറിക്ഷ ഓടിച്ചാണ് ഗോവിന്ദ് ജെയ്സ്വാളിന്റെ പിതാവ് നാരായണൻ കുടുംബം പോറ്റിയത്.
ഒരുകാലത്ത് അദ്ദേഹത്തിന് 35 ഓട്ടോറിക്ഷകള്‍ സ്വന്തമായുണ്ടായിരുന്നു. അത് വാടകക്ക് കൊടുത്തായിരുന്നു അദ്ദേഹം വരുമാനമുണ്ടാക്കിയത്. അതില്‍ 20 എണ്ണം ഭാര്യയുടെ ചികിത്സക്കായി വില്‍ക്കേണ്ടി വന്നു. ചികിത്സിച്ചിട്ടും ഭാര്യയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 1995ല്‍ ജെയ്സ്വാളിന് സ്നേഹനിധിയായ അമ്മയെ നഷ്ടമായി.
എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും മകന്റെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് പിതാവിന് നിർബന്ധമുണ്ടായിരുന്നു. മകന് ഏറ്റവും മികച്ചത് നല്‍കാനും അദ്ദേഹം ആഗ്രഹിച്ചു. സാമ്ബത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ അദ്ദേഹം 14 ഓട്ടോറിക്ഷകള്‍ കൂടി വിറ്റു. പിന്നീട് ഒരു ഓട്ടോറിക്ഷ മാത്രമായി അദ്ദേഹത്തിന്റെ സമ്ബാദ്യം. അതോടിച്ച് കുടുംബം പുലർത്തി. രാവും പകലും അച്ഛൻ കഷ്ടപ്പെടുന്നത് ഗോവിന്ദിന്റെ ഉള്ളുലച്ചു. അച്ഛന്റെ കഷ്ടപ്പാടുകള്‍ അവസാനിക്കുന്ന ഒരു ദിവസം വരുമെന്ന് ഗോവിന്ദ് സ്വപ്നം കണ്ടു. പഠിക്കാൻ സമർഥനായിരുന്നു മകൻ എന്നതില്‍ ആ പിതാവിന് അഭിമാനമുണ്ടായിരുന്നു.
കുട്ടിക്കാലത്ത് പണക്കാരായ സഹപാഠികളുടെ വീട്ടില്‍ കളിക്കാൻ പോവുമായിരുന്നു ഗോവിന്ദ്. അന്ന് ഓട്ടോറിക്ഷക്കാരന്റെ മകനെന്നു വിളിച്ച് പലരും കളിയാക്കി. 10 വയസുള്ള ബാലന്റെ മനസില്‍ ആ പരിഹാസം വലിയ മുറിവുണ്ടാക്കി. ജീവിത സാഹചര്യം മാറിയാലല്ലാതെ ഈ കളിയാക്കലുകളില്‍ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ലെന്ന് ചില സുഹൃത്തുക്കള്‍ കുറച്ചുകൂടി മുതിർന്നപ്പോള്‍ ഗോവിന്ദിനെ ബോധ്യപ്പെടുത്തി. പിന്നീടുള്ള കാലവും ഈ പരിഹാസങ്ങള്‍ സഹിച്ചുകൊണ്ടുതന്നെ ഗോവിന്ദ് മുന്നോട്ടു പോയി.
രാജ്യത്തെ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിലൊന്നാണ് ഐ.എ.എസ് ഓഫിസറുടേത്. ഒരിക്കല്‍ താനൊരു ഐ.എ.എസ് ഓഫിസറാകുമെന്ന് ആ കുട്ടി ഉറപ്പിച്ചു. സ്വപ്നം കണ്ട ആ പദവിയിലേക്കെത്താൻ ഒരുപാട് കടമ്ബകള്‍ താണ്ടണമെന്ന് അന്നവൻ ഓർത്തില്ല.
ഗോവിന്ദിനെ കൂടാതെ മൂന്ന് പെണ്മക്കള് കൂടിയുണ്ടായിരുന്നു നാരായണന്. അവരെ ബിരുദം വരെ പഠിപ്പിച്ചാണ് അദ്ദേഹം വിവാഹം കഴിപ്പിച്ചത്. സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായ ഒരു ഘട്ടത്തില്‍ ഗോവിന്ദിന്റെ പഠനംപോലും നിർത്തേണ്ട സാഹചര്യം വന്നു. എന്നാല്‍ പിതാവ് അതിന് അനുവദിച്ചില്ല. എന്ത് ത്യാഗം സഹിച്ചാലും മകൻ ഉന്നത വിദ്യാഭ്യാസം നേടണമെന്ന് അദ്ദേഹം ശഠിച്ചു. കാലില്‍ മുറിവുണ്ടായി വേദന അസഹ്യമായതോടെ പിതാവ് ഓട്ടോറിക്ഷ ഓടിക്കുന്നത് നിർത്തി. തുടർന്ന് സ്വന്തമായുണ്ടായിരുന്നു ഒരു തുണ്ട് ഭൂമി മകനെ പഠിപ്പിക്കാനായി പിതാവ് വിറ്റു. അങ്ങനെയാണ് ഗോവിന്ദിനെ ഡല്‍ഹിയിലേക്ക് സിവില്‍ സർവീസ് കോച്ചിങ്ങിന് അയച്ചത്.
വാരാണസിയിലെ വൈദ്യുതി പോലുമില്ലാത്ത ഒറ്റമുറി വീട്ടില്‍ നിന്ന് ഡല്‍ഹിയിലെ ജീവിതം ഗോവിന്ദിന്റെ ചിന്തകളെ പോലും മാറ്റിമറിച്ചു. ആർക്കും തന്നെ തോല്പിക്കാൻ സാധിക്കില്ലെന്ന് ഗോവിന്ദ് ഉറപ്പിച്ചു. വിജയിക്കുക എന്നതല്ലാതെ മറ്റൊരു ഓപ്ഷനും മുന്നിലില്ലെന്ന് അവന് അറിയാമായിരുന്നു.
കണക്കിന് മറ്റ് വിദ്യാർഥികള്‍ക്ക് ട്യൂഷനെടുത്തും ഒരുനേരത്തെ ഭക്ഷണം ഒഴിവാക്കിയും ഗോവിന്ദ് പഠിക്കാനുള്ള പണം സ്വരുക്കൂട്ടി. പിതാവ് കഷ്ടപ്പെട്ടു നല്കിയ പണത്തില്‍ നിന്ന് ഒരു ചില്ലിക്കാശു പോലും പാഴാക്കിയില്ല.
സിവില്‍ സർവീസിന് തയാറെടുക്കുമ്ബോള്‍ ഒരിക്കലും ആദ്യ ശ്രമത്തില്‍ തന്നെ കിട്ടുമെന്ന് ഗോവിന്ദ് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. എന്നാല്‍ ആ മിടുക്കന്റെ പരിശ്രമങ്ങള്‍ക്ക് പ്രതിഫലമായി അത് സംഭവിച്ചു. 2006ലെ സിവില്‍ സർവീസ് പരീക്ഷയില്‍ 48ാം റാങ്ക് സ്വന്തമാക്കി ഗോവിന്ദ് എല്ലാവരെയും അമ്ബരപ്പിച്ചു. അതും ആദ്യശ്രമത്തില്‍. 22ാം വയസിലായിരുന്നു അത്. മകന്റെ ഉന്നത വിജയമറിഞ്ഞ് ആ പിതാവിന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞുതുളുമ്ബി. ആദ്യമായി ശമ്ബളം കിട്ടിയപ്പോള്‍ പിതാവിന്റെ ചികിത്സക്കായി മാറ്റിവെച്ച ഗോവിന്ദ് തന്റെ കടമയും മറന്നില്ല.