Fincat

ഒന്നാം തീയതി സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തിന് ശമ്ബളം ലഭിച്ചില്ല

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരില്‍ ഒരു വിഭാഗത്തിന് ഒന്നാം തീയതി ശമ്ബളം ലഭിച്ചില്ല. ഇ.ടി.എസ്.ബിയില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വഴിയുള്ള വിതരണം തടസ്സപ്പെട്ടതാണ് കാരണം.ഇത് പെൻഷനെയും ബാധിച്ചിട്ടുണ്ട്.

1 st paragraph

സാങ്കേതിക പ്രശ്നമാണെന്നും പരിഹരിക്കുമെന്നും ട്രഷറി ഡയറക്ടറേറ്റ് അറിയിച്ചു.

അതേസമയം, പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സില്‍ രംഗത്തെത്തി. സർക്കാറിന്‍റെ കെടുകാര്യസ്ഥതയെന്നാണ് ഇവരുടെ വിമർശനം. പണമെത്തിയിട്ടും സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്ബള വിതരണം ഭാഗികം മാത്രമാണെന്നും ഇവർ കുറ്റപ്പെടുത്തി.

2nd paragraph

കഴിഞ്ഞ ദിവസം കേരളത്തിന് കേന്ദ്രത്തിന്‍റെ 4000 കോടി ലഭിച്ചിരുന്നു. നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും ചേർന്നാണ് 4000 കോടി ലഭിച്ചിരുന്നത്.