യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞയാള്‍ അറസ്റ്റില്‍

വൈക്കം: യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞയാള്‍ പിടിയില്‍. ടി.വി. പുരം കിഴക്കേ കണിയാംതറയില്‍ കെ.എസ്.ഷാരോണിനെയാണ് (22) വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ഫെബ്രുവരി പതിനാലിന് പുലർച്ച 1.30ഓടെ ചെമ്മനത്തുകര കല്‍പകശ്ശേരി ഭാഗത്തുവെച്ച്‌ ടി.വി പുരം ചേരിക്കല്‍ സ്വദേശിയായ യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ഇവർക്ക് യുവാവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. സംഭവത്തില്‍ നേരത്തേ ഒരാളെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വൈക്കം എസ്.എച്ച്‌.ഒ ദ്വിജേഷ്, എസ്.ഐമാരായ എം. പ്രദീപ് , വിജയപ്രസാദ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വൈക്കം സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്.