ജനങ്ങളേ, നാം ഇവരെയൊക്കെ തിരഞ്ഞെടുത്ത് അയക്കുന്നത് എന്തിനാണ്?എം. പി മാരുടെ വിവരങ്ങൾ നിങ്ങൾക്കും അറിയാം
ന്യൂഡല്‍ഹി: നാം എം.പിമാരെ തിരഞ്ഞെടുത്ത് അയക്കുന്നതെന്തിനാണ്? മണ്ഡലത്തിലെയും സംസ്ഥാനത്തെയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ലോക്‌സഭയില്‍ ഉന്നയിക്കുന്നതിനും പരിഹാരം തേടുന്നതിനുമാണ് എന്നതില്‍ സംശയമില്ലല്ലോ.
എന്നാല്‍, എല്ലാ എം.പിമാരും തങ്ങള്‍ക്കുവേണ്ടി ഇതെല്ലാം ചെയ്തിട്ടുണ്ടോ എന്ന് വോട്ടര്‍മാര്‍ പരിശോധിക്കുന്നുണ്ടോ? വോട്ടര്‍മാര്‍ക്ക് പരിശോധിക്കാന്‍ വഴിയുണ്ടോ എന്ന ചോദ്യം വരാം. എന്നാല്‍, അതിനുള്ള വഴി സൈബര്‍ലോകം തുറന്നു തരുന്നുണ്ട്. മാധ്യമങ്ങള്‍ക്കു അത് ജനങ്ങളെ അറിയിക്കാനുള്ള ബാധ്യതയും ഉത്തരവാദിത്വവുമുണ്ടെന്ന് കരുതുന്നു. അതിനാല്‍ ആ കണക്കുകള്‍ ഇവിടെ അവതരിപ്പിക്കുകയും വിശകലനം ചെയ്യുകയുമാണിവിടെ.
അഞ്ചു വര്‍ഷം നീളുന്ന കാലയളവില്‍ പല സെഷനുകളിലായി ഓരോതുത്തരുടെയും ഹാജര്‍ നില പരിശോധിച്ചാല്‍ പലരുടേതും പരിതാപകരമാണ്. എറ്റവും കൂടുതല്‍ ഹാജരുള്ളത് മുസ്ലിം ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീറിനാണ്-94 ശതമാനം. രണ്ടാമതുള്ള മിടുക്കന്‍മാര്‍ ശശി തരൂരും വി.കെ.ശ്രീകണ്ഠനുമാണ്-93 ശതമാനം. 90 ശതമാനവും അതിനു മുകളിലുമുള്ള മൂന്നുപേര്‍ കൂടിയുണ്ട്-ഡീന്‍ കുര്യാക്കോസ് (90), കെ.മുരളീധരന്‍ (90), എന്‍.കെ. പ്രേമചന്ദ്രന്‍ (91) എന്നിവര്‍.
എറ്റവും കുറഞ്ഞ ഹാജര്‍ ആര്‍ക്കെന്ന് അറിയണ്ടേ?
കണ്ണൂരില്‍ നിന്നുള്ള കെ.സുധാകരന്-50 ശതമാനം. എന്നാല്‍, അദ്ദേഹത്തിന്റെ നേതാവ് രാഹുല്‍ ഗാന്ധി കുറച്ചുകൂടി മിടുക്കനാണ്. 51 ശതമാനമാണ് രാഹുലിന്റെ ഹാജര്‍. സര്‍വകലാശാലകളില്‍ 75 ശതമാനത്തില്‍ താഴെ ഹാജരുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനാവില്ല. ഇവിടെ 75 ശതമാനത്തില്‍ താഴെ ഹാജരുള്ള നാലുപേരാണുള്ളത്.
ലോക്‌സഭയില്‍ അഞ്ചുവര്‍ഷത്തിനിടെ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്ത കണക്ക് നോക്കിയാലും മിടുക്കന്മാരും മോശക്കാരുമുണ്ട്. എറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തയാള്‍ എന്‍.കെ. പ്രേമചന്ദ്രനാണ്- 267 എണ്ണത്തില്‍. കുറച്ച് ചര്‍ച്ചകളില്‍ പങ്കെടുത്തത്-രാഹുല്‍ ഗാന്ധി-8 എണ്ണത്തില്‍. കെ.സുധാകരന്‍ സ്വന്തം നേതാവിനെക്കാള്‍ മിടുക്കനാണ്. 19 ചര്‍ച്ചകളില്‍ പങ്കെടുത്തു.
പാര്‍ലമെന്റില്‍ ചോദ്യങ്ങളിലൂടെയാണല്ലോ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും ജനങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന വികസനപ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. ചോദ്യം ചോദിക്കുന്ന എം.പിമാര്‍ ജാഗരൂകരാണെന്ന് ബോധ്യമാകും. എറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച മൂന്ന് എം.പിമാര്‍ ഇവരാണ്: അടൂര്‍ പ്രകാശ് (388 ചോദ്യങ്ങള്‍), ആന്റോ ആന്റണി (386), ബെന്നി ബെഹനാന്‍ (343).
എറ്റവും കുറച്ച് ചോദ്യങ്ങള്‍ ചോദിച്ചവരില്‍ മുമ്ബന്‍ പി.കെ.കുഞ്ഞാലിക്കുട്ടിയാണ്-58 ചോദ്യങ്ങള്‍. എന്നാല്‍, നേരത്തെ രാജിവച്ചതിനാല്‍ കുറെക്കാലമേ അദ്ദേഹത്തിന് കിട്ടിയിരുന്നുള്ളൂ. ഫുള്‍ ടേം കിട്ടിയവരില്‍ കുറച്ച് ചോദ്യം ചോദിച്ചത് രാഹുല്‍ഗാന്ധി തന്നെയാണ്-99 എണ്ണം.
പാര്‍ലമെന്റിലും നിയമസഭകളിലും അംഗങ്ങള്‍ക്ക് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടാറുണ്ട്. സംഘടിത വിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള പല നിര്‍ദേശങ്ങളും സര്‍ക്കാരിനു മുമ്ബില്‍ അവതരിപ്പിക്കാന്‍ പറ്റിയതാണ് സ്വകാര്യ ബില്‍. എറ്റവും കൂടുതല്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച എം.പി എന്ന ഖ്യാതി എന്‍.കെ. പ്രേമചന്ദ്രനാണ്-18 ബില്ലുകള്‍. രണ്ടാമന്‍ ശശി തരൂരാണ്-13 ബില്ലുകള്‍. മൂന്നാമന്‍ ഡീന്‍ കുര്യാക്കോസ്- 12 ബില്ലുകള്‍.
പൂജ്യം ബില്ലുകള്‍ പലര്‍ക്കുമുണ്ട്. ഒരു ബില്ലുപോലും അവതരിപ്പിക്കാത്ത മിടുക്കന്മാര്‍ എട്ടുപേരാണ്. അതില്‍ ഒരാള്‍ സാക്ഷാല്‍ രാഹുല്‍ ഗാന്ധിയാണ്. മറ്റുള്ളവര്‍ ആരെന്നറിയാന്‍ ചുവടെ കൊടുത്തിട്ടുള്ള പട്ടിക നോക്കുക.
എ.എം.ആരിഫ് (ആലപ്പുഴ) :
ഹാജര്‍-89 %
ചര്‍ച്ചകള്‍-113
ചോദ്യങ്ങള്‍-244
സ്വകാര്യബില്‍-1
അടൂര്‍ പ്രകാശ് (ആറ്റിങ്ങല്‍)
ഹാജര്‍-82 %
ചര്‍ച്ചകള്‍-66
ചോദ്യങ്ങള്‍-388
സ്വകാര്യബില്‍-0
ആന്റോ ആന്റണി (പത്തനംതിട്ട)
ഹാജര്‍-82 %
ചര്‍ച്ചകള്‍-61
ചോദ്യങ്ങള്‍-386
സ്വകാര്യബില്‍-2
ബെന്നി ബെഹനാന്‍ (ചാലക്കുടി)
ഹാജര്‍-85 %
ചര്‍ച്ചകള്‍-69
ചോദ്യങ്ങള്‍-343
സ്വകാര്യബില്‍-3
ഡീന്‍ കുര്യാക്കോസ് (ഇടുക്കി)
ഹാജര്‍-90 %
ചര്‍ച്ചകള്‍-91
ചോദ്യങ്ങള്‍-289
സ്വകാര്യബില്‍-12
ഇ.ടി.മുഹമ്മദ് ബഷീര്‍ (പൊന്നാനി)
ഹാജര്‍-94 %
ചര്‍ച്ചകള്‍-102
ചോദ്യങ്ങള്‍-224
സ്വകാര്യബില്‍-5
ഹൈബി ഈഡന്‍ ( എറണാകുളം)
ഹാജര്‍-89 %
ചര്‍ച്ചകള്‍-61
ചോദ്യങ്ങള്‍-318
സ്വകാര്യബില്‍-9
കെ.മുരളീധരന്‍ (വടകര)
ഹാജര്‍-90 %
ചര്‍ച്ചകള്‍-61
ചോദ്യങ്ങള്‍-266
സ്വകാര്യബില്‍-0
കെ.സുധാകരന്‍ (കണ്ണൂര്‍)
ഹാജര്‍-50 %
ചര്‍ച്ചകള്‍-19
ചോദ്യങ്ങള്‍-275
സ്വകാര്യബില്‍-0
എം.കെ. രാഘവന്‍ (കോഴിക്കോട്)
ഹാജര്‍-81 %
ചര്‍ച്ചകള്‍-54
ചോദ്യങ്ങള്‍-270
സ്വകാര്യബില്‍-11
എന്‍.കെ.പ്രേമചന്ദ്രന്‍ (കൊല്ലം)
ഹാജര്‍-91 %
ചര്‍ച്ചകള്‍-267
ചോദ്യങ്ങള്‍-272
സ്വകാര്യബില്‍-18
പി.കെ.കുഞ്ഞാലിക്കുട്ടി (മലപ്പുറം)
ഹാജര്‍-72 %
ചര്‍ച്ചകള്‍-25
ചോദ്യങ്ങള്‍-58
സ്വകാര്യബില്‍-0
എം.പി. അബ്ദുസ്സമദ് സമദാനി (മലപ്പുറം)
ഹാജര്‍-96 %
ചര്‍ച്ചകള്‍-32
ചോദ്യങ്ങള്‍-117
സ്വകാര്യബില്‍-0
രാഹുല്‍ ഗാന്ധി (വയനാട്)
ഹാജര്‍-51 %
ചര്‍ച്ചകള്‍-8
ചോദ്യങ്ങള്‍-99
സ്വകാര്യബില്‍-0
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (കാസര്‍കോട്)
ഹാജര്‍-86 %
ചര്‍ച്ചകള്‍-52
ചോദ്യങ്ങള്‍-208
സ്വകാര്യബില്‍-0
രമ്യ ഹരിദാസ് (ആലത്തൂര്‍)
ഹാജര്‍-72 %
ചര്‍ച്ചകള്‍-54
ചോദ്യങ്ങള്‍-321
സ്വകാര്യബില്‍-0
ശശി തരൂര്‍ (തിരുവനന്തപുരം)
ഹാജര്‍-93 %
ചര്‍ച്ചകള്‍-101
ചോദ്യങ്ങള്‍-275
സ്വകാര്യബില്‍-13
കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര)
ഹാജര്‍-86 %
ചര്‍ച്ചകള്‍-124
ചോദ്യങ്ങള്‍-304
സ്വകാര്യബില്‍-8
ടി.എന്‍.പ്രതാപന്‍ (തൃശൂര്‍)
ഹാജര്‍-82 %
ചര്‍ച്ചകള്‍-67
ചോദ്യങ്ങള്‍-312
സ്വകാര്യബില്‍-1
തോമസ് ചാഴികാടന്‍ (കോട്ടയം)
ഹാജര്‍-80 %
ചര്‍ച്ചകള്‍-76
ചോദ്യങ്ങള്‍-211
സ്വകാര്യബില്‍-3
വി.കെ.ശ്രീകണ്ഠന്‍ (പാലക്കാട്)
ഹാജര്‍-93 %
ചര്‍ച്ചകള്‍-63
ചോദ്യങ്ങള്‍-294
സ്വകാര്യബില്‍-9