വൻ കവര്‍ച്ച; 50 പവനും നാലര ലക്ഷവും കവര്‍ന്നു
ആറ്റിങ്ങല്‍: വലിയകുന്നില്‍ വീട് കുത്തിത്തുറന്ന് കവർച്ച. വലിയകുന്ന് ഡിസംബർ ഡിലൈറ്റില്‍ ഡോ. അരുണ്‍ ശ്രീനിവാസന്‍റെ വീട്ടിലാണ് കവർച്ച നടന്നത്.
50 പവൻ സ്വർണവും നാലര ലക്ഷം രൂപയും കവർന്നു. ബുധനാഴ്ചയാണ് സംഭവം. ബന്ധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഡോ. അരുണും കുടുംബവും രാവിലെ എട്ടോടെ വീട്ടില്‍നിന്നിറങ്ങി രാത്രി ഒമ്ബതോടെയാണ് വീട്ടില്‍ എത്തിയത്. തിരികെ വന്നപ്പോള്‍ വീടിന്‍റെ മുൻവാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ അകെത്ത വാതിലുകളും കിടപ്പുമുറിയില്‍ ഉണ്ടായിരുന്ന ലോക്കറും തകർത്തതായി കണ്ടെത്തി. സ്വർണവും പണവും സൂക്ഷിച്ചിരുന്ന ലോക്കർ തകർത്താണ് കവർന്നത്. ഉടൻ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി വീട്ടില്‍ മറ്റാരും കയറാതെയും തെളിവ് നശിക്കാതെയും നടപടികള്‍ സ്വീകരിച്ചു.
വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പൊലീസിന്‍റെ പ്രാഥമിക പരിശോധനയില്‍ ഈ മേഖലയിലുള്ള മോഷ്ടാക്കളല്ല കവർച്ചക്കുപിന്നിലെന്നാണ് നിഗമനം. ലോക്കർ തകർത്ത് കവർച്ച ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വൈദഗ്ധ്യം ഉള്ളവരാണ് മോഷ്ടാക്കെളന്ന് പൊലീസ് കരുതുന്നു. വീട്ടില്‍ ആളില്ലാത്തതു മനസ്സിലാക്കി പകല്‍സമയത്താണോ കവർച്ച നടന്നതെന്നും സംശയമുണ്ട്. അതിനാല്‍തന്നെ മോഷ്ടാക്കള്‍ക്ക് അരുണിന്‍റെ യാത്രയെക്കുറിച്ച് ഏതെങ്കിലും വിവരം ലഭിച്ചിരിക്കാം എന്നും കരുതുന്നു. ഈ വീട്ടില്‍ സി.സി.ടി.വി കാമറകള്‍ ഇല്ല. സമീപത്തെ മറ്റ് വീടുകളിലും സ്ഥാപനങ്ങളിലും ഉള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചുവരുകയാണ്. ശാസ്ത്രീയ തെളിവുകള്‍ പരമാവധി ശേഖരിച്ച് അന്വേഷണവുമായി മുന്നോട്ടുപോകുമെന്ന് പൊലീസ് പറഞ്ഞു.ഡോ. അരുണിന്‍റെ വീടിന്‍റെ വാതില്‍ കുത്തിത്തുറന്ന നിലയില്‍