Fincat

നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് വീണ് 14കാരന് ദാരുണാന്ത്യം

കൊടുവള്ളി: നിർമാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകർന്ന് ദേഹത്തേക്ക് വീണ് 14കാരന് ദാരുണാന്ത്യം. ആറങ്ങോട് അയ്യപ്പൻകാവില്‍ മനോജിന്റെ മകൻ അഭിൻ ദേവ് (14) ആണ് മരിച്ചത്.

1 st paragraph

ശനിയാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം. പോർച്ചിന് മുകളില്‍ കയറി വൃത്തിയാക്കുന്നതിനിടയില്‍ മുകളിലത്തെ നിലയില്‍നിന്നും സ്ലാബ് അടർന്ന് അഭിൻ ദേവിന്‍റെ ദേഹത്തേക്ക് വീണു. സ്ലാബിനടിയില്‍ നിന്നും അഭിനെ നാട്ടുകാർ പുറത്തെടുക്കുകയും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിക്കുകയും ചെയ്തു. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല.

കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ശോഭന. സഹോദരങ്ങള്‍: അമല്‍ ദേവ്, അതുല്‍ ദേവ്.

2nd paragraph