Main Banner

ടാങ്കര്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രിക മരിച്ചു

അങ്കമാലി: എം.സി റോഡില്‍ വേങ്ങൂരില്‍ ടാങ്കർ ലോറിയിടിച്ച്‌ ബൈക്ക് യാത്രിക മരിച്ചു. അങ്കമാലി സെന്‍റ് വിൻസന്‍റ് ഡീ പോള്‍ നഗറില്‍ താമസിക്കുന്ന കറുകുറ്റി ആഴകം സ്വദേശിനിയായ മാളിയേക്കല്‍ വീട്ടില്‍ റോസിയാണ് (60) മരിച്ചത്.

1 st paragraph

വേങ്ങൂർ വിശ്വജ്യോതി സ്കൂളിന് സമീപം ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം. അവിവാഹിതയായ റോസി ആഴകത്തെ വീട്ടിലേക്ക് സഹോദരിയുടെ മകന്‍റെ ബൈക്കിന് പിന്നില്‍ സഞ്ചരിക്കുമ്ബോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അവർ തല്‍ക്ഷണം മരിച്ചു.

ബൈക്കോടിച്ച യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയില്‍. സംസ്കാരം തിങ്കളാഴ്ച നടക്കും.

2nd paragraph