Fincat

കൈക്കൂലി വാങ്ങുന്നതിനിടെ സര്‍വേയര്‍ അറസ്റ്റില്‍

മംഗളൂരു: ഭൂമിയുടെ മാപ്പ് നല്‍കുന്നതിന് 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജില്ല ഡെപ്യൂട്ടി കമീഷണർ ഓഫിസ് ജീവനക്കാരനെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു.ആർ.ടി.സി വിഭാഗം ഭൂസർവേയർ എസ്.ജി. ശീതള്‍ രാജാണ് അറസ്റ്റിലായത്.

1 st paragraph

ഓണ്‍ലൈൻ വഴി അപേക്ഷ നല്‍കി 1500 രൂപ ഫീസ് അടച്ച ഉടമയുടെ ഭൂമി കഴിഞ്ഞ മാസം 29ന് ശീതള്‍ രാജ് സർവേ നടത്തിയിരുന്നു. സ്കെച്ച്‌ നല്‍കണമെങ്കില്‍ 5000 രൂപ വേണം എന്ന് ആവശ്യപ്പെട്ടു. പിന്നീട് ഇത് 4000 രൂപയായി ഇളവ് ചെയ്തു. ഭൂവുടമ നല്‍കിയ പരാതിയനുസരിച്ച്‌ വലവിരിച്ച ലോകായുക്ത ശീതള്‍രാജ് പണം സ്വീകരിക്കുന്നത് കൈയോടെ പിടികൂടി.