Fincat

ചൂട് കൂടുന്നു; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് മാറ്റമില്ലാതെ തുടരുന്നു. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ കൂടുതല്‍ താപനില രേഖപെടുത്താനാണ് സാധ്യത.

1 st paragraph

അതേസമയം, തിരുവനന്തപുരമടക്കം സംസ്ഥാനത്തിെൻറ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസം ചെറിയതോതില്‍ വേനല്‍ മഴ ലഭിച്ചു. വരും ദിവസങ്ങളില്‍ കേരളത്തിെൻറ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.