കാത്തരിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം, തലശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും

തലശേരി: കാത്തിരിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. തലശേരി – മാഹി ബൈപാസിന്റെ ഉദ്ഘാടനം ആഘോഷമാക്കാന്‍ കണ്ണൂര്‍ ഒരുങ്ങി.

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ബൈപാസ് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്.

മാര്‍ച്ച്‌ 11 ന് രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയുള്ള സമയത്താണ് ഇതിന്റെ ലൈവ് സ്ട്രീമിങ് നടക്കുക. ചോനാടത്തെ പ്രത്യേക വേദിയില്‍ ഇതു പൊതുജനങ്ങള്‍ക്ക് കാണാന്‍ ദേശീയ പാത അതോറിറ്റി അധികൃതര്‍ പ്രത്യേക സൗകര്യമൊരുക്കുന്നുണ്ട് സ്പീക്കര്‍ എ.എന്‍ ഷംസീറും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും ചോനാടത്തെ വേദിയില്‍ ഉദ്ഘാടന സമയത്ത് പങ്കെടുക്കും.

ഇതിനിടെ തലശേരി -മാഹി ബൈപ്പാസ്, ടോള്‍ പിരിവിനായി ഹാസ് ടാഗ് സംവിധാനം, ടോള്‍ ബൂത്ത് ഒരുങ്ങി ചോനാടത്ത് ഉദ്ഘാടനം ചെയ്യുന്ന തലശേരി – മാഹി ബൈപ്പാസിന്റെ ടോള്‍പിരിവ് തിങ്കളാഴ്ച്ച രാവിലെ എട്ടു മണി മുതല്‍ വടക്കുമ്ബാട് ടോള്‍ബൂത്തില്‍ നടക്കുമെന്ന് ദേശീയ പാത അതോറിറ്റി അധികൃതര്‍ വടക്കുമ്ബാട് ടോള്‍ ബൂത്തില്‍ അറിയിച്ചു.

ഹാസ്ടാഗ് സംവിധാനം വഴിയാണ് ടോള്‍പിരിവ്. ഹാസ് ടാഗില്ലെങ്കില്‍ ടോള്‍ പിരിവിന്റെ ഇരട്ടി തുക നല്‍കണം. ഹാസ് ടാഗ് എടുക്കാനുള്ള സൗകര്യം ടോള്‍ പ്‌ളാസ് യിലുണ്ടാകുമെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ അറിയിച്ചു.

1000 പേര്‍ക്ക് ഇരിക്കാവുന്ന വേദിയാണ് ചോനാടത്ത് ഒരുക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ട്രയല്‍ റണ്ണിന്റെ ഭാഗമായി ശനിയാഴ്ച്ചയും യാത്രക്കാര്‍ക്ക് സൗജന്യ യാത്ര അനുവദിച്ചു.പതിനാറുകിലോ മീറ്റര്‍ ദൂരമുളള തലശേരി – മാഹി ബൈപ്പാസ് ഉദ്ഘാടനം ചെയ്യുന്നതോടെ പതിനാലുമിനിട്ടുകൊണ്ടു മുഴപ്പിലങ്ങാടു നിന്നും അഴിയൂരിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ബൈപ്പാസിലൂടെ നടത്തിയ ട്രയല്‍ റണ്‍ വിജയകരമായിരുന്നു.