Kavitha

സഹോദരീ ഭര്‍ത്താവിനെ 15 കാരൻ വെട്ടിക്കൊന്നു

മാർത്താണ്ഡം: സഹോദരിയുമായി മദ്യപിച്ച്‌ പ്രശ്നമുണ്ടാക്കി വന്ന സഹോദരി ഭർത്താവിനെ 15 കാരൻ വെട്ടിക്കൊലപ്പെടുത്തി.പാകോട് മണിക്കാവിളയില്‍ വിജു(24) ആണ് മരിച്ചത്. ഭർത്താവുമായി പിണങ്ങി ഭാര്യ സൗമ്യ രണ്ട് ദിവസം മുമ്ബാണ് മാതാവിന്റെ വീട്ടില്‍ വന്നത്.

1 st paragraph

ഇവരുടെ 11 മാസം പ്രായമുള്ള കുഞ്ഞിനെ അസുഖം കാരണം ആശുപത്രിയില്‍ കൊണ്ടുപോകാൻ വന്ന വിജു, ആശുപത്രിയില്‍ പോയശേഷം സൗമ്യയുടെ വീട്ടില്‍ മടങ്ങി എത്തി. വീണ്ടും ഭാര്യയും ഭർത്താവും തമ്മില്‍ വഴക്ക് ഉണ്ടായി. ഇത് കേട്ടുകൊണ്ടിരുന്ന സൗമ്യയുടെ സഹോദരൻ വിജുവിനെ വെട്ടി പരിക്കേല്‍പ്പിച്ചു.

തുടർന്ന് കുഴിത്തുറ സർക്കാർ ആശുപത്രിയിലും അവിടെ നിന്ന് ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ വിജു മരിച്ചു. വിജുവിന്റെ സഹോദരന്റെ പരാതിയെ തുടർന്ന് മാർത്താണ്ഡം പൊലീസ് സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ വരുന്നു.

2nd paragraph