40 കടന്നവര്‍ ഈ ഭക്ഷണങ്ങള്‍ പതിവാക്കൂ, മുഖത്ത് പ്രായം പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ സഹായിക്കും…

നാല്‍പത് വയസ് കഴിയുമ്ബോഴേയ്ക്കും സ്വാഭാവികമായും മുഖത്ത് പ്രായക്കൂടുതല്‍ തോന്നാം. പ്രായത്തെ തടയാന്‍ കഴിഞ്ഞില്ലെങ്കിലും പ്രായമാകുന്നതിന്‍റെ സൂചനകളെ ഒരു പരിധി വരെ തടയാന്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.ഇതിനായി വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

അത്തരത്തില്‍ 40 കടന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

1. ബ്ലൂബെറി

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഒരു ബെറിപഴമാണ് ബ്ലൂബെറി. അതിനാല്‍ ഇവ കഴിക്കുന്നത് പ്രായമാകുന്നതിന്‍റെ സൂചനയായ ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.

2. സ്ട്രോബെറി

സ്ട്രോബെറിയും ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്ബന്നമായ ബെറിപഴമാണ്. അതിനാല്‍ ഇവ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

3. അവക്കാഡോ

വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും മറ്റും അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ചര്‍മ്മത്തിലെ ചുളിവുളെ തടയാനും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും സഹായിക്കും.

4. ബദാം

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ഒരു നട്സാണ് ബദാം. കൂടാതെ ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.

5. സാല്‍മണ്‍ ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷ് കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

6. മഞ്ഞള്‍

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന് നല്ലതാണ്.

7. ക്രാന്‍ബെറി

ക്രാന്‍ബെറി അഥവാ ലോലോലിക്ക കഴിക്കുന്നതും ചര്‍മ്മം ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.