സി. എ. എ ഭരണഘടനാ വിരുദ്ധം ഉടനെ പിൻവലിക്കുക.എസ്, ഡി, പി, ഐ പ്രതിഷേധം തിരൂരിൽ 

തിരൂർ : ഭരണഘടനാ വിരുദ്ധമായ സി ഐ എ നിയമം ഉടനെ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സോഷ്യൽ ഡമൊക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ എസ്, ഡി, പി, ഐ രാജ്യവ്യാപകമായി നടത്തപെടുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ്,ഡി, പി, ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റി തിരൂർ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കാൻ ഉണ്ടാക്കിയ ഭീകര നിയമമായ സി എ എ നടപ്പിലാക്കാൻ ഇന്ത്യൻ ജനത അനുവദിക്കില്ല എന്നും, മതം നോക്കി ഇന്ത്യൻ ജനതയെ വേർതിരിക്കും നിയമങ്ങൾ എന്ത് വില കൊടുത്തും ഇല്ലാതാക്കുമെന്നും പ്രകടനത്തിൽ മുന്നറിയിപ്പ് നൽകി. ഈ ഭീകര നിയമം ഇന്ത്യയിൽ നിന്നും പിൻവലിക്കുന്നത് വരെ എസ്, ഡി, പി, ഐ മുൻനിരയിൽ ഉണ്ടാകുമെന്നും പ്രതിഷേധക്കാർ ഓർമ്മ പെടുത്തി. പ്രകടനം താഴെപാലം നിന്നും തുടങ്ങി തിരൂർ നഗരം ചുറ്റി ബസ്റ്റാന്റിൽ സമാപിച്ചു. ജില്ലാ കമ്മിറ്റി അംഗം നജീബ് തിരൂർ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അബ്ദുറഹിമാൻ പയ്യനങ്ങാടി, ഷെഫീഖ് അന്നാര, മുനിസിപ്പൽ പ്രസിഡണ്ട്‌ ഹംസ എന്നിവർ സംസാരിച്ചു. മുനിസിപ്പൽ സെക്രട്ടറി ഫൈസൽ ബാബു, ട്രെഷറർ മുഷ്‌ഫിക്, ശിഹാബ്, ഷറഫുദ്ധീൻ എന്നിവർ നേതൃത്വം നൽകി.