Fincat

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദ കാട്ടിയ യുവാവ് അറസ്റ്റില്‍

ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് തൂങ്ങംപറമ്ബില്‍ വീട്ടില്‍ സാദിഖ് എന്ന് വിളിക്കുന്ന അൻവർ ഈസ്സ (26) എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

1 st paragraph

ഇയാള്‍ ഈരാറ്റുപേട്ടയിലെ ഹാളില്‍ വച്ച്‌ നടന്ന വ്യാപാരോത്സവത്തിന് എത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ നേരെ അപമര്യാദയായി പെരുമാറുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതി പിടികൂടുകയുമായിരുന്നു.

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്‌.ഒ സുബ്രഹ്മണ്യൻ പി.എസ്സിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

2nd paragraph