Sign in

Welcome, Login to your account.

Forget password?
Sign in

Recover your password.

A password will be e-mailed to you.

  • Wednesday, June 4, 2025

Cityscan Kerala Cityscan Kerala - Just another WordPress site

  • Home
  • News
    • kerala
    • India
    • World
    • Politics
    • Crime
    • Obituary
    • Tech
    • Environment
  • gulf
  • business
    • market live
    • Banking
  • sports
    • Football
    • Cricket
    • Games
    • World Cup
  • health
    • Fitness
    • Beauty tips
    • Lifestyle
  • entertainment
    • Movies
    • Fashion
    • Festivals
    • Celebrities
  • cities
    • Local News
    • Town Round
    • malappuram
    • city info
  • Education
  • videos
Cityscan Kerala
  • Home
  • News
  • Crime
  • നഗ്നയായി യുവതിയുടെ വീഡിയോ കോള്‍, 5 ലക്ഷം അക്കൗണ്ടില്‍ വാങ്ങി; കേരളാ പൊലീസ് എത്തിയപ്പോള്‍ തിരികെ അയച്ചു, അറസ്റ്റ്
CrimeNewsZ-Featured

നഗ്നയായി യുവതിയുടെ വീഡിയോ കോള്‍, 5 ലക്ഷം അക്കൗണ്ടില്‍ വാങ്ങി; കേരളാ പൊലീസ് എത്തിയപ്പോള്‍ തിരികെ അയച്ചു, അറസ്റ്റ്

Last updated Mar 16, 2024
Share

കല്‍പ്പറ്റ: നഗ്ന വീഡിയോ കോള്‍ വിളിച്ച്‌ യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതിയെ വയനാട് സൈബര്‍ പൊലീസ് രാജസ്ഥാനില്‍ നിന്ന് പിടികൂടി.
ടെലഗ്രാം വഴി നഗ്ന വീഡിയോ കോള്‍ നടത്തിയ ശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവില്‍ നിന്നും അഞ്ചുലക്ഷം രൂപയാണ് യുവതി തട്ടിയെടുത്തത്. രാജസ്ഥാനിലെ സവായി മദേപൂര്‍ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28) എന്ന യുവതിയാണ് വലയിലായത്. സൈബര്‍ പൊലീസ് അന്വേഷണത്തിനൊടുവില്‍ ജയ്പൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

ഇന്‍സ്പെക്ടര്‍ സുരേഷ് ബാബുവും സംഘവുമാണ് ഇവരെ വലയിലാക്കിയത്. കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം തന്നെ തേടി രാജസ്ഥാന്‍ വരെ എത്തിയ ഞെട്ടലില്‍ യുവതി ഉടന്‍ യുവാവിന് തട്ടിയെടുത്ത പണം അയച്ചു നല്‍കിയെങ്കിലും പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. പണം നഷ്ടപ്പെട്ടതോടെ യുവാവ് നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് ഏഴുമാസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് യുവതിയെ കണ്ടെത്തിയത്.

2023 ജൂലായിലാണ് യുവാവിനെ കബളിപ്പിച്ച്‌ യുവതി പണം തട്ടിയെടുത്തത്. പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചായിരുന്നു ടെലിഗ്രാം അക്കൗണ്ട് ഉണ്ടാക്കിയത്. പണം സ്വീകരിക്കാന്‍ വ്യാജ രേഖകള്‍ നല്‍കി ബാങ്ക് എക്കൗണ്ടുകളും ഇതിനായി യുവതി തരപ്പെടുത്തിയിരുന്നു.

അപരിചിതരുടെ അക്കൗണ്ടുകളില്‍ നിന്നു വരുന്ന റിക്വസ്റ്റുകളും വീഡിയോ കോളുകളും സ്വീകരിക്കുന്നവരാണ് ഇത്തരത്തില്‍ തട്ടിപ്പിനിരകളാവുന്നതെന്ന് സൈബര്‍ പൊലീസ് പറഞ്ഞു. എസ്‌ഐ. ബിനോയ് സ്‌കറിയ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ റസാഖ്, കെഎ സലാം, പിഎ ഷുക്കൂര്‍, അനീസ്, സിവില്‍ പൊലീസ് ഓഫീസര്‍ സി. വിനീഷ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

bought in 5 lakh account; When the Kerala police arrivedhe was sent back and arrestedNaked woman's video call
Share FacebookTwitterGoogle+ReddItWhatsAppPinterestEmail

Prev Post

എല്ലാ കണ്ണും ദില്ലിയിലേക്ക്, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ, ഒറ്റഘട്ടമാകുമോ കേരളത്തില്‍ വോട്ടെടുപ്പ് ?

Next Post

പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു, കിണറ്റില്‍ തള്ളിയിട്ട് കൊന്നു; 19-കാരൻ അറസ്റ്റില്‍

You might also like More from author
malappuram

നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പ്; പൊതുഅവധി പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷൻ, 48…

gulf

ബലിപെരുന്നാള്‍; തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച്‌ വിവിധ എമിറേറ്റുകളിലെ…

malappuram

പിവി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്; നടപടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍…

malappuram

എസ് ഡി പി ഐ അംഗണവാടി കുരുന്നുകൾക്ക് പഠനോപകരണങ്ങൾ നൽകി

Prev Next
Recent Posts
  • നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പ്; പൊതുഅവധി പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷൻ, 48 മണിക്കൂര്‍ മുമ്ബ് ഡ്രൈഡേയും
  • ബലിപെരുന്നാള്‍; തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച്‌ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍
  • പിവി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്; നടപടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസില്‍
  • എസ് ഡി പി ഐ അംഗണവാടി കുരുന്നുകൾക്ക് പഠനോപകരണങ്ങൾ നൽകി
  • സാള്‍ട്ടിനെ വീഴ്ത്തി പഞ്ചാബ്, കൗണ്ടര്‍ അറ്റാക്കുമായി മായങ്ക്; പവര്‍ പ്ലേയില്‍ ആര്‍സിബിക്ക് മുൻതൂക്കം
  • Privacy Policy
  • Terms and Conditions
  • Disclaimer
  • Contact Us
© 2025 - Cityscan Kerala. All Rights Reserved.
You cannot print contents of this website.