Fincat

മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മസ്കറ്റ്: മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ക്ലാപ്പന കൊച്ചു തറയില്‍ വിജയനെ (61) ആണ് ഇബ്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മുപ്പത് വര്‍ഷമായി ഇബ്രിയില്‍ ഇല്കട്രീഷ്യന്‍ ജോലി ചെയ്ത് വരികയായിരുന്നു.

1 st paragraph

പിതാവ്: ശങ്കരൻ, മാതാവ്: ചെല്ലമ്മ. ഭാര്യ: മണി. മുപ്പത് വര്‍ഷമായി ഒമാനിലെ ഇബ്രിയില്‍ ഇലക്‌ട്രീഷ്യന്‍ ജോലി അനുഷ്ഠിച്ചു വരികയായിരുന്നു വിജയൻ.

ഭര്‍ത്താവിനൊപ്പം ആറ് ദിവസങ്ങള്‍ക്ക് മുമ്ബെത്തിയ മലയാളി യുവതി സൗദിയില്‍ മരിച്ചു

2nd paragraph

റിയാദ്: കൊല്ലം സ്വദേശിനി മദീനയില്‍ നിര്യാതയായി. കരുനാഗപ്പള്ളി ഓച്ചിറ ക്ലാപ്പന സ്വദേശി മതിലകത്ത് കബീറിന്റെ മകള്‍ ഷഹ്‌ന (32) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്ബനിയില്‍ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയർ ആയി ജോലി ചെയ്യുന്ന ഷമീർ ആണ് ഭർത്താവ്. ഇദ്ദേഹം ജോലി ആവശ്യാർത്ഥം മദീനയിലേക്ക് പോന്നപ്പോള്‍ കൂടെ ആറ് ദിവസങ്ങള്‍ക്ക് മുമ്ബാണ് ഭാര്യ ഷഹ്‌നയും മദീനയിലെത്തിയത്.

ഡയബറ്റിക്‌സ് സംബന്ധമായ അസുഖം കൂടിയതിനെ തുടർന്ന് ഷഹ്‌നയെ മദീന ഉഹുദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമനടപടികള്‍ പൂർത്തിയാക്കി മൃതദേഹം മദീന ജന്നത്തുല്‍ ബഖിഹ് മഖ്ബറയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നടപടികള്‍ പൂർത്തീകരിക്കാനായി നവോദയ രക്ഷാധികാരി നിസാർ കരുനാഗപ്പള്ളി രംഗത്തുണ്ട്.