സഹോദരൻ ഇബ്രാഹിമിനെ മാതൃകയാക്കുമോ? ഇല്ലെന്ന മറുപടിയുമായി ബോളിവുഡ് താരം സാറാ അലിഖാൻ

മുംബൈ: ബോളിവുഡ് താരം സെയ്ഫുലിഖാന്റെ മക്കളായ സാറാ അലിഖാനും സഹോദരൻ ഇബ്രാഹിം ഖാനും ബോളിവുഡില്‍ സജീവ സാന്നിധ്യമാണ്.
സാറാ അലിഖാൻ സിനിമകളില്‍ അഭിനയിച്ച്‌ തന്റേതായ ഒരു ഇരിപ്പിടം സ്വന്തമാക്കാനുള്ള പ്രയത്നത്തിലാണ്. സഹോദരൻ ഇബ്രാഹിം ഖാനും ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തിലാണ്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാറാ അലിഖാൻ സഹോദരനെക്കുറിച്ച്‌ നടത്തിയ സംസാരമാണ് ഇപ്പോള്‍ ചർച്ചയായിരിക്കുന്നത്. ഇബ്രാഹിം ഖാനെ ജോലിയില്‍ മാതൃകയാക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് സാറ മറുപടി നല്‍കിയത്.

ജോലിയില്‍ സഹോദരനെ മാതൃക കാണിക്കാൻ താല്‍പ്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സാറയുടെ മറുപടി. “ഇല്ല, അവനെ ഒരു മാതൃകയാക്കാൻ എനിക്ക് തോന്നുന്നില്ലെന്നായിരുന്നു മറുപടി നല്‍കിയത്. എൻ്റെ സഹോദരൻ തികച്ചും മിടുക്കനാണ്. അത് അവൻ്റെ ജീവിതവും ഭാഗ്യവും കഴിവുമാണ്. ഞങ്ങള്‍ രണ്ടുപേരും ഒരേ രീതിയിലാണ് വളർന്നത്. അതിനാല്‍ തെരഞ്ഞെടുത്ത വഴിയില്‍ നിന്ന് അവൻ അകന്നുപോകില്ലെന്ന് എനിക്കറിയാം. എത്ര ദൂരം ഓടിയാലും തിരിച്ച്‌ നിങ്ങളിലേക്ക് തന്നെ തിരികെ വരും. അതാണ് ഞങ്ങളുടെ അമ്മ അമൃത സിംഗ് ഞങ്ങളെ പഠിപ്പിച്ചത്.-സാറ അലിഖാൻ പറഞ്ഞു.

നിലവില്‍ ഇബ്രാഹിം ഖാനിപ്പോള്‍ രണ്ട് സിനിമാ പ്രൊജക്ടുകളുടെ ചിത്രീകരണത്തിലാണ്. എന്നാല്‍ സിനിമകള്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അവൻ ജോലിയിലും ജീവിതത്തിലും സ്ഥിരത കൈവരിക്കുമെന്നറിയാം. അവൻ തൻ്റെ മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്നും അവൻ അടിസ്ഥാനപരമായ കുട്ടിയാണെന്നും സാറ പറഞ്ഞു.