Main Banner

കുത്തേറ്റ നിലയില്‍ പാടത്ത് മൃതദേഹം; ആളെ തിരിച്ചറിഞ്ഞിട്ടില്ല

തൃശ്ശൂർ: തൃശ്ശൂർ മണ്ണുത്തിയില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി. മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

1 st paragraph

തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് സംശയം. വയറില്‍ കുത്തേറ്റ പാടുണ്ട്. മൃതദേഹത്തില്‍ നിന്ന് മാംസം അടർന്നുപോയ നിലയിലാണുള്ളത്. കാലത്ത് നടക്കാൻ ഇറങ്ങിയ ആളുകളാണ് മൃതദേഹം കിടക്കുന്നത് കണ്ടതും വിവരം പൊലീസിനെ അറിയിച്ചതും.

ഇടുപ്പിന് സമീപം കുത്തേറ്റതായി കാണുന്നുണ്ട്. മൃതദേഹം മറ്റ് പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

2nd paragraph