തൊഴിലുറപ്പ് പദ്ധതി വേതനം കൂട്ടി; കേരളത്തില്‍ 13 രൂപ
ന്യൂഡല്‍ഹി: മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വേതനം 3.4 ശതമാനം മുതല്‍ 10.56 ശതമാനം വരെ വേതനം കൂട്ടി കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
കേരളത്തിലെ തൊഴിലുറപ്പ് വേതന നിരക്കില്‍ 3.90 (13 രൂപ) ശതമാനം വർധനാവാണ് ഉണ്ടായത്. പുതിയ വർധന പ്രകാരം കേരളത്തില്‍ 333 രൂപയുണ്ടായിരുന്നത് 346 രൂപ ആയി ഉയരും. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വേതന നിരക്ക് പ്രാബല്യത്തില്‍ വരും.
ഏറ്റവും ഉയർന്ന വേതന വർധനവ് ഉണ്ടായിരിക്കുന്നത് ഗോവയിലാണ്. 10.56 (34 രൂപ) ശതമാനമാണ് വർധിപ്പിച്ചത്. ഇതോടെ ഗോവയിലെ വേതനം 322 രൂപയില്‍ നിന്നും 356 രൂപ ആയി ഉയരും. യു.പിയിലും ഉത്തരാഖണ്ഡിലുമാണ് വേതന നിരക്ക് വർധന ഏറ്റവും കുറവ്. 3.4 ശതമാനം (ഏഴ് രൂപ) വര്‍ധനയാണ് ഈ സംസ്ഥാനങ്ങള്‍ക്കുള്ളത്.