നടി ജ്യോതിര്‍മയിയുടെ മാതാവ് സരസ്വതി നിര്യാതയായി

കൊച്ചി: കോട്ടയം വേളൂർ പനക്കല്‍ വീട്ടില്‍ പി.സി. സരസ്വതി (75) അന്തരിച്ചു. ഭർത്താവ്‌ പരേതനായ ജനാർദ്ദനൻ ഉണ്ണി.മകള്‍: ജ്യോതിർമയി. മരുമകൻ: അമല്‍ നീരദ്.

സഹോദരങ്ങള്‍: പരേതനായ ഡോ. കൃഷ്ണ മൂർത്തി (ശബരി), പരേതയായ ശ്യാമള കുമാരി, സതീദേവി, ത്രിവിക്രമൻ, പരേതയായ ഹൈമവതി.

എറണാകുളം ലിസി – പുല്ലേപ്പടി റോഡിലുള്ള ‘തിരുനക്കര’ വീട്ടിലെ പൊതുദർശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തില്‍ സംസ്കരിക്കും.