ഭീഷ്‍മ പര്‍വവും വീണു, യുഎഇ കളക്ഷനില്‍ ആടുജീവിതത്തിന് മുന്നില്‍ ആ മലയാള ചിത്രം മാത്രം
മലയാളത്തിന് അഭിമാനമായി മാറുകയാണ് ആടുജീവിതം സിനിമ എന്നാണ് റിപ്പോര്‍ട്ടുകള്‍. ആടുജീവിതം അതിവേഗം ആഗോളതലത്തില്‍ 100 കോടി ക്ലബിലേക്ക് കുതിക്കുകയാണെന്ന് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.കേരളത്തില്‍ മാത്രമല്ല രാജ്യത്തിനു പുറത്തുമടക്കം കളക്ഷനില്‍ ആടുജീവിതം നേട്ടമുണ്ടാക്കുന്നു. പൃഥ്വിരാജ് നായകനായ ആടുജീവിതം ഓപ്പണിംഗ് ആഴ്‍ചയില്‍ യുഎയില്‍ ആകെ നേടിയത് 14.34 കോടി രൂപയില്‍ അധികമാണെന്നാണ് റിപ്പോര്‍ട്ട്.
ട്രേഡ് അനലിസ്റ്റ് ജസീല്‍ മുഹമ്മദാണ് കളക്ഷനില്‍ യുഎഇയില്‍ വൻ നേട്ടമാണ് ആടുജീവിതത്തിനെന്ന് ആദ്യയാഴ്‍ചയിലെ കണക്കുകളുമായി റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. മലയാളത്തിന്റെ എക്കാലത്തെയും ഓപ്പണിംഗ് വീക്കെൻഡ് കളക്ഷനില്‍ രണ്ടാമതെത്തിയിരിക്കുകയാണ് പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമ എന്നാണ് റിപ്പോര്‍ട്ട്. ഭീഷ്‍മ പര്‍വത്തെയാണ് ആടുജീവിതം ആദ്യയാഴ്‍ചത്തെ കളക്ഷനില്‍ മറികടന്നിരിക്കുന്നത്. മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വത്തിന്റെ ആദ്യയാഴ്‍ചത്തെ കളക്ഷൻ യുഎഇയില്‍ നിന്ന് ആകെ 14.09 കോടി രൂപയാണ് നിലവിലെ ഡോളര്‍ വിനിമയമനുസരിച്ച്.
യുഎഇയിലെ എക്കാലത്തെയും മലയാളത്തിന്റെ ആദ്യയാഴ്‍ചത്തെ കളക്ഷൻ റെക്കോര്‍ഡ് ലൂസിഫറിനാണ്. ആദ്യയാഴ്‍ചത്തെ റെക്കോര്‍ഡുള്ള ലൂസിഫര്‍ 18,01 കോടി രൂപയാണ് നേടിയിരിക്കുന്നത്. നാലാമതുള്ള മോഹൻലാലിന്റെ പുലിമുരുകനാകട്ടെ 13.92 കോടി രൂപയില്‍ അധികവും യുഎയില്‍ നിന്ന് ആദ്യയാഴ്‍ച നേടി എന്നാണ് റിപ്പോര്‍ട്ട്.
ബെന്യാമിൻ എഴുതിയ ആടുജീവിതം നോവല്‍ സിനിമയാക്കുകയായിരുന്നു ബ്ലെസ്സി. നജീബായി നടൻ പൃഥ്വിരാജ് വേഷമിട്ടപ്പോള്‍ ചിത്രത്തില്‍ നായകന്റെ ജോഡിയായായത് അമലാ പോളാണ്. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്ബൻ വിജയത്തെ സൂചിപ്പിക്കുന്നതാണ്. ആഗോളതലത്തില്‍ പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യ ആഴ്‍ചത്തെ കണക്കുകളും മലയാളത്തിന്റെ റെക്കോര്‍ഡാണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാക്കുന്നത്.