Fincat

സന്തോഷ വാര്‍ത്ത, ട്രാഫിക് പിഴകള്‍ക്ക് വൻ ഇളവ്; ഏപ്രില്‍ 18 വരെയുള്ളവയ്ക്ക് 50 ശതമാനം ഡിസ്‌കൗണ്ട്‌ നല്‍കി

റിയാദ്: സൗദി അറേബ്യയില്‍ ട്രാഫിക് പിഴകള്‍ക്ക് വലിയ തോതില്‍ ഇളവ് പ്രഖ്യാപിച്ചു. ഈ വർഷം ഏപ്രില്‍ 18 വരെയുള്ള പിഴകള്‍ക്ക് 50 ശതമാനവും അതിന് ശേഷം രേഖപ്പെടുത്തുന്ന പിഴകള്‍ക്ക് 25 ശതമാനവുമാണ് ഇളവ് അനുവദിക്കുക.

1 st paragraph

സല്‍മാൻ രാജാവിൻറെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സല്‍മാെൻറയും ഉത്തരവ് പ്രകാരം ആഭ്യന്തര മന്ത്രാലയമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ധനകാര്യമന്ത്രാലയവും സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യല്‍ ഇൻറലിജൻസ് അതോറിറ്റിയുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. നിലവിലുള്ള പിഴകളെല്ലാം ആറ് മാസത്തിനുള്ളില്‍ തന്നെ അടച്ചു തീർക്കണം. ഓരോ പിഴകളും വെവ്വേറെയായോ അല്ലെങ്കില്‍ ഒന്നിച്ചോ അടക്കാം.

എന്നാല്‍ പൊതുസുരക്ഷയെ ബാധിക്കുന്ന കേസുകളില്‍ ചുമത്തിയ പിഴകള്‍ക്ക് ഈ ആനുകൂല്യം ബാധകമാകില്ല. പിഴ അടച്ചില്ലെങ്കില്‍ ഇനി മുതല്‍ വാഹനം പിടിച്ചെടുക്കലും മറ്റ് നിയമ നടപടികളും നടപ്പാക്കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

2nd paragraph

ആറ് ഡെലിവറി, ട്രാവല്‍ ആപ്പുകള്‍ക്ക് വിലക്ക്; നടപടി നിയമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന്

റിയാദ്: നിയമങ്ങള്‍ പാലിക്കാത്തതിനെ തുടർന്ന് ഡെലിവറി, ട്രാവല്‍ മേഖലയില്‍ പ്രവർത്തിക്കുന്ന ആറ് ആപ്പുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തലാക്കിയതായി ജനറല്‍ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. യാത്രകള്‍ക്കുള്ള രണ്ട് ആപ്പുകളുടെയും ഓർഡറുകള്‍ ഡെലിവറി ചെയ്യുന്നതിനുള്ള നാല് ആപ്പുകളുടെയും പ്രവർത്തനമാണ് തടഞ്ഞത്.

ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
രാജ്യത്ത് ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗത അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന് ആപ്പുകള്‍ക്ക് ആവശ്യമായ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിരീക്ഷണം തുടരുമെന്ന് അതോറിറ്റി പറഞ്ഞു.