ഗള്‍ഫ് ഫിലിം ഫെസ്റ്റിവല്‍ 14 മുതല്‍ റിയാദില്‍
റിയാദ്: ഗള്‍ഫ് ഫിലിം ഫെസ്റ്റിവലിന് റിയാദ് ആതിഥേയത്വം വഹിക്കും. ഏപ്രില്‍ 14 മുതല്‍ 18 വരെ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഫിലിം ഫെസ്റ്റിവല്‍ ജി.സി.സി ജനറല്‍ സെക്രട്ടേറിയറ്റിെൻറ സഹകരണത്തോടെ സൗദി ഫിലിം കമീഷനാണ് സംഘടിപ്പിക്കുന്നത്.
നാലാമത് പതിപ്പാണ് റിയാദില്‍ നടക്കുന്നത്. അംഗരാജ്യങ്ങള്‍ക്കിടയില്‍ സഹകരണത്തിെൻറയും അനുഭവങ്ങളുടെ കൈമാറ്റത്തിെൻറയും പാലങ്ങള്‍ പണിയാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. പ്രാദേശിക, ഗള്‍ഫ് സിനിമാ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നതിനുള്ള ഫിലിം കമീഷൻ ശ്രമങ്ങളുടെ ഭാഗമായുള്ള ഫെസ്റ്റിവല്‍ ചടങ്ങുകള്‍ക്ക് സാംസ്‌കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ നേതൃത്വം നല്‍കും. ഗള്‍ഫ് സിനിമയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ സിനിമാരംഗത്തെ നിരവധി പ്രമുഖരെ ഫെസ്റ്റിവലില്‍ ആദരിക്കും.
സിനിമയുടെ സ്ഥാനവും സാമൂഹിക ജീവിതത്തില്‍ അതിെൻറ പങ്കും ആഴത്തിലാക്കുന്നതിനൊപ്പം ചലച്ചിത്ര കലയുടെ ഫലപ്രദമായ പങ്ക് വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി കലാപരവും സാംസ്കാരികവുമായ ആശയവിനിമയം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള മൂന്ന് പരിശീലന ശില്‍പശാലകളും ആറ് വിദ്യാഭ്യാസ സെമിനാറുകളും മേളയുടെ ഭാഗമായി നടക്കും.