Fincat

47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍ അറസ്റ്റില്‍

കോഴിക്കോട്: 47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസില്‍ കൊടുവള്ളി നഗരസഭയിലെ എല്‍.ഡി.എഫ് കൗണ്‍സിലറെ ഹൈദരാബാദ് പ‍ൊലീസ് അറസ്റ്റ് ചെയ്തു.കൊടുവള്ളി നഗരസഭ 12ാം വാർഡംഗം അഹമ്മദ്‌ ഉനൈസിനെയാണ് അറസ്റ്റ് ചെയ്തത്.

1 st paragraph

ഹൈദരാബാദ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കൊടുവള്ളിയിലെത്തിയ ഹൈദരാബാദ് പ‍ൊലീസ് കൊടുവള്ളി പൊലീസിന്റെ സഹായത്തോടെയാണ് ഉനൈസിനെ പിടികൂടിയത്.

ഇയാളെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷനായ എൻ.എസ്.സി (നാഷണല്‍ സെക്കുലർ കോണ്‍ഫറൻസ്) അംഗമാണ് അഹമ്മദ് ഉനൈസ്.

2nd paragraph