Main Banner

ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് ഡ്രൈവര്‍മാര്‍ മുങ്ങിമരിച്ചു

മാർത്താണ്ഡം: പുതുക്കട കീഴ്കുളത്തിനടുത്ത് തണ്ടുമണിയില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് ഡ്രൈവർമാർ മുങ്ങിമരിച്ചു.തേങ്ങാപട്ടിണം പനങ്കാല്‍മുക്ക് സ്വദേശികളായ ഓട്ടോഡ്രൈവർ രാജേഷ്(34), സ്വകാര്യ ബസ് ഡ്രൈവർ ജെകൻരാജ്(38) എന്നിവരാണ് മരിച്ചത്.

1 st paragraph

ശനിയാഴ്ച വൈകീട്ട് രണ്ട് പേരും ഓട്ടോറിക്ഷയില്‍ ക്വാറിയുടെ ഭാഗത്ത് എത്തി കൈകാലുകള്‍ കഴുകാൻ ഇറങ്ങിയപ്പോഴാണ് അപകടം. ആള്‍സഞ്ചാരം കുറഞ്ഞ സ്ഥലമായതിനാല്‍ ദീർഘനേരം കഴിഞ്ഞാണ് അപകടത്തില്‍പ്പെട്ട വിവരം പുറത്തറിഞ്ഞത്. ഉടനെ പുതുക്കട പൊലീസിനെ അറിയിച്ചു.

കുഴിത്തുറ അഗ്നിശമന സേന എത്തി തെരച്ചില്‍ നടത്തിയെങ്കിലും രാത്രിയായതിനാല്‍ മൃതദേഹം കണ്ടെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഞായറാഴ്ച രാവിലെ നടത്തിയ തെരച്ചലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇവ ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു. പുതുക്കട പൊലീസ് കേസെടുത്തു.

2nd paragraph