Fincat

എത്ര നേടും ആടുജീവിതം?, തിങ്കളാഴ്‍ചത്തെ കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്

പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമ കളക്ഷനില്‍ കുതിക്കുകയാണ്. ആഗോളതലത്തില്‍ പൃഥ്വിരാജിന്റെ ആടുജീവിതം 116 കോടി രൂപയിലധികം നേടിയിട്ടുണ്ട്.മലയാളത്തിന്റെ എക്കാലത്തയും വൻ വിജയ ചിത്രമാകാനാണ് ആടുജീവിതം മുന്നേറുന്നത്. തിങ്കളാഴ്‍ചയും കേരളത്തില്‍ നിന്ന് മികച്ച കളക്ഷനാണ് ആടുജീവിതം നേടിയിരിക്കുന്നത്.

1 st paragraph

തിങ്കളാഴ്‍ച കേരളത്തില്‍ ആടുജീവിതം 2.10 കോടി രൂപയാണ് നേടിയതെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. കേരള ബോക്സ് ഓഫീസില്‍ 50.95 കോടി രൂപയും നേടിയിരിക്കുന്നു. എന്തായാലും നിലവിലെ സൂചനയനുസരിച്ച്‌ 60 കോടി ക്ലബിലെത്താൻ പൃഥ്വിരാജിന്റെ ആടുജീവിതത്തിനാകുമെന്നാണ് സൂചനകള്‍. നജീബായി നടൻ പൃഥ്വിരാജ് വേഷമിട്ടപ്പോള്‍ ചിത്രത്തില്‍ നായകന്റെ ജോഡിയായായത് അമലാ പോളാണ്.

യുകെ, അയര്‍ലാൻഡ് ബോക്സ് ഓഫീസ് കളക്ഷനില്‍ മലയാളം വലിയ കുതിപ്പാണ് നടത്തുന്നത്. ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സ് 42 ദിവസങ്ങള്‍ കൊണ്ട് ആകെ നേടിയത് 8.006 കോടി രൂപയാണ്. എന്നാല്‍ ആടുജീവിതം വെറും ഏഴ് ദിവസം കൊണ്ട് മഞ്ഞുമ്മല്‍ ബോയ്‍സിന്റെ യുകെ കളക്ഷൻ മറികടന്നിരുന്നു. യുകെയിലും അയര്‍ലാൻഡില്‍ നിന്നുമായി 8,07 കോടി മഞ്ഞുമ്മല്‍ ബോയ്‍സ് നേടിയപ്പോള്‍ മൂന്നാമതുള്ള ചിത്രമായ 2018 അവിടെ നിന്ന് 7.90 കോടിയാണ് നേടിയത്.

2nd paragraph

ബെന്യാമിൻ എഴുതിയ ആടുജീവിതം നോവല്‍ സിനിമയാക്കിയത് ബ്ലെസ്സിയാണ്. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 100 കോടി ക്ലബിലെത്തിയതും പൃഥ്വിരാജ് നായകനായ ആടുജീവിതമാണ്. മലയാളത്തില്‍ വേഗത്തില്‍ ആഗോളതലത്തില്‍ 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്ബൻ വിജയത്തെ സൂചിപ്പിക്കുന്നതാണ്. ആഗോളതലത്തില്‍ പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യ ആഴ്‍ചത്തെ കണക്കുകളും മലയാളത്തിന്റെ റെക്കോര്‍ഡാണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാക്കുന്നത്.