ചെറിയ പെരുന്നാള്‍; മസ്കറ്റ് ഇന്ത്യൻ എംബസിക്ക് അവധി

മസ്കറ്റ്: മസ്കറ്റ് ഇന്ത്യൻ എംബസിക്ക് ചെറിയ പെരുന്നാള്‍ പ്രമാണിച്ചു അവധി. ഈദ് അല്‍ ഫിത്ർ പ്രമാണിച്ചു മസ്‌കറ്റിലെ ഇന്ത്യൻ എംബസിക്ക് ഏപ്രില്‍ പത്ത് ബുധനാഴ്ച അവധിയാണെന്ന് സ്ഥാനപതികാര്യാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.എന്നാല്‍ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ എംബസിയുടെ 24/7 ഹെല്‍പ്പ്‌ലൈൻ നമ്ബറുകളില്‍ ബന്ധപ്പെടാം എന്നും അറിയിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങള്‍ക്കായി 98282270 എന്ന നമ്ബറിലേക്കും സാമൂഹ്യ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് 80071234 എന്ന നമ്ബറിലേക്കും ബന്ധപ്പെടാന്‍ എംബസി അറിയിപ്പിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്.

ചെറിയ പെരുന്നാള്‍; ഒമാനില്‍ 154 തടവുകാർക്ക് മോചനം

മസ്കറ്റ്: ചെറിയ പെരുന്നാള്‍ പ്രമാണിച്ച്‌ ഒമാനില്‍ 154 തടവുകാർക്ക് മോചനം. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലില്‍ കഴിയുന്ന 154 തടവുകാർക്കാണ് ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിക് പൊതുമാപ്പ് നല്‍കി വിട്ടയച്ചത്.

അതേസമയം ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച്‌ ഒമാനിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ ഒമ്ബത് ചൊവ്വാഴ്ച മുതല്‍ 11 വരെയാണ് പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി. അവധി കഴിഞ്ഞ് ഏപ്രില്‍ 14 ഞായറാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. വാരാന്ത്യ അവധി ദിവസങ്ങളുള്‍പ്പെടെ അഞ്ച് ദിവസമാണ് അവധി ലഭിക്കുക.