ലഹരി മരുന്നു വേട്ട; ബ്രൗണ്‍ ഷുഗറുമായി അതിഥി തൊഴിലാളി പിടിയില്‍

കോട്ടയം: ചങ്ങനാശേരിയില്‍ 31.116 ഗ്രാം ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളി പിടിയില്‍. ചങ്ങനാശേരി പായിപ്പാട് നിന്നാണ് ബംഗാള്‍ സ്വദേശി ഫിറോസ് ഹൊസൈന്‍ എന്നയാളെ ബ്രൗണ്‍ ഷുഗറുമായി അറസ്റ്റ് ചെയ്തതെന്ന് എക്‌സൈസ് അറിയിച്ചു.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനു.ജെ.എസ് നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ എ.എസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷിജു.കെ ഗോപകുമാര്‍ പി.ബി, അമല്‍ ദേവ് ഡി, ഡ്രൈവര്‍ റോഷി വര്‍ഗീസ് എന്നിവരും പങ്കെടുത്തു.

കൊട്ടാരക്കരയില്‍ ചാരായം വാറ്റുകാരനെ പിടികൂടിയെന്നും എക്‌സൈസ് അറിയിച്ചു. 125 ലിറ്റര്‍ കോടയും 15 ലിറ്റര്‍ വാറ്റ് ചാരായവും വാറ്റുപകരണങ്ങളുമായി ചിതറ പുതുശ്ശേരി സ്വദേശി ജോയ് എന്നയാളാണ് ചടയമംഗലം എക്‌സൈസ് സംഘത്തിന്റെ വലയിലായത്. ചിതറ, മാങ്കോട് പ്രദേശങ്ങളില്‍ ചിലര്‍ ചാരായം വാറ്റി ഓര്‍ഡര്‍ അനുസരിച്ചു വില്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചടയമംഗലം എക്സൈസ് ഇന്‍സ്പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ഉണ്ണികൃഷ്ണന്‍. ജി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജയേഷ്, മാസ്റ്റര്‍ ചന്തു, ശ്രേയസ് ഉമേഷ്, സാബു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.