Health Tips : പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ അഞ്ച് ഭക്ഷണങ്ങളിതാ…
പ്രാതലില്‍ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. ശരീരത്തിന് ദിവസേന ആവശ്യമുള്ള ഒരു മാക്രോ ന്യൂട്രിയൻ്റാണ് പ്രോട്ടീൻ.
എൻസൈമുകള്‍, ഹോർമോണുകള്‍ എന്നിവ നിർമ്മിക്കാനും പ്രോട്ടീനുകള്‍ ഉപയോഗിക്കുന്നു. ചർമ്മം, രക്തം, എല്ലുകള്‍, പേശികള്‍ എന്നിവയുടെ നിർമ്മാണ ഘടകമാണ് ഈ പോഷകം. പ്രോട്ടീൻ കുറഞ്ഞാല്‍ അത് ശരീരത്തില്‍ ഹോർമോണ്‍ അസന്തുലിതാവസ്ഥ, പേശികള്‍ക്ക് പ്രശ്നങ്ങള്‍, ചർമ്മ പ്രശ്നങ്ങള്‍, വിളർച്ച തുടങ്ങിയ പ്രശ്നങ്ങള്‍ക്കൊക്കെ കാരണമാകും. പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ 5 ഭക്ഷണങ്ങളിതാ…
മുട്ട…
പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ട പ്രോട്ടീൻ നിറഞ്ഞ വിഭവമാണ് മുട്ട. പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരുത്തില്‍ സിങ്കും സെലിനിയവും അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ധാതുക്കളും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വളരെ പ്രധാനമാണ്.
നട്സ്…
നിലക്കടല, പീനട്ട് ബട്ടർ, ബദാംവാള്നട്ട്, ബ്രസീല്‍ നട്സ്, പിസ്ത, കശുവണ്ടി എന്നിവ പ്രോട്ടീൻ സമ്ബുഷ്ടമായ ഭക്ഷണങ്ങളാണ്. ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
ഓട്സ്…
ഓട്സ് ആരോഗ്യകരവും പ്രോട്ടീനാല്‍ സമ്ബന്നവുമാണ്. കൂടാതെ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ വിശപ്പ് കുറയ്ക്കാനും സഹായകമാണ്. സ്റ്റീല്‍-കട്ട് അല്ലെങ്കില്‍ റോള്‍ഡ് ഓട്സ് ഇൻസുലിൻ പ്രതികരണം സുഗമമാക്കുകയും കുടലിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു. വിറ്റാമിനുകളായ ബി, ഇ, മഗ്നീഷ്യം പോലുള്ള ധാതുക്കള്‍ ഓട്സില്‍ അടങ്ങിയിരിക്കുന്നു.
സോയാബീൻ…
ജീവകം സി, പ്രോട്ടീൻ, ഫോളേറ്റ് എന്നിവയുടെ കലവറയാണ് സോയാബീൻ. സാച്ചുറേറ്റഡ് ഫാറ്റ് ഇതില്‍ തീരെ കുറവാണ്. കാല്‍സ്യം, ഫൈബർ, അയണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം ഇവ സോയാബീനില്‍ ധാരാളം ഉണ്ട്. ഒരു ബൗള്‍ വേവിച്ച സോയാബീനില്‍ 26 ഗ്രാം പ്രോട്ടീൻ ഉണ്ട്.
പയർവർഗങ്ങള്‍…
പ്രോട്ടീൻ്റെ മികച്ച ഉറവിടമാണ് പയർ. പ്രോട്ടീനുകള്‍ മാത്രമല്ല, ഫൈബർ, ഫോളേറ്റ്, ഇരുമ്ബ്, ഫോസ്ഫറസ്, പൊട്ടാസ്യം, ബി വിറ്റാമിനുകള്‍ തുടങ്ങിയ പോഷകങ്ങളും ധാതുക്കളും പയർവർഗങ്ങളില്‍ അടങ്ങിയിരിക്കുന്നു. പയറിലെ പ്രോട്ടീൻ ആരോഗ്യകരമായ ഹൃദയം നിലനിർത്താനും ദഹനത്തെ സഹായിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.