Fincat

ബസിടിച്ചു മരിച്ച സുഹൃത്തിന്റെ മൃതദേഹം കാണാൻ രാത്രി മോര്‍ച്ചറിയില്‍ അതിക്രമിച്ചു കയറി, യുവാക്കള്‍ അറസ്റ്റില്‍

പാലക്കാട്: സുഹൃത്തിന്റെ മ്യതദേഹം കാണാൻ യുവാക്കള്‍ മോർച്ചറിയില്‍ അതിക്രമിച്ചു കയറി. കല്‍മണ്ഡപം സ്വദേശി അജിത്, കരിങ്കരപ്പുള്ളി സ്വദേശി ശ്രീജിത് എന്നിവരാണ് ജില്ലാ ആശുപത്രിയുടെ മോർച്ചറിയില്‍ അതിക്രമിച്ചു കയറിയത്.

1 st paragraph

ആശുപത്രി അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. രണ്ടു പേരെയും പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. ഇവരുടെ സുഹൃത്ത് വലിയപാടം സ്വദേശി രാജേന്ദ്, ബൈക്ക് ഉന്തികൊണ്ടു പോകുന്നതിനിടെ ബസിടിച്ചു മരിച്ചിരുന്നു. രാത്രിയില്‍ മോർച്ചറിയില്‍ മൃതദേഹം കാണിച്ചു നല്‍കാറില്ല. മൃതദേഹം കാണണമെന്ന് തർക്കിച്ചാണ് യുവാക്കള്‍ മോർച്ചറിയുടെ ചില്ലു വാതില്‍ തകർത്ത് അകത്ത് കയറിയത്.